തിരുവനന്തപുരം: 2023-24 അധ്യയനവർഷത്തെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് NEET PG യോഗ്യത മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പി.ജി മെഡിക്കൽ 2023-24 സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കുള്ള ഓപ്ഷൻ കൺഫർമേഷൻ/രജിസ്ട്രേഷൻ ഡിലീഷൻ, റീഅറേഞ്ച്മെന്റ് നടത്തുന്നതിന് സൗകര്യം ലഭ്യമാക്കി. ഹെൽപ് ലൈൻ നമ്പർ: 0471-2525300. 2023-24 അധ്യയനവർഷത്തെ പി.ജി കോഴ്സുകളിലേക്കുള്ള NEET P.G യോഗ്യത മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവർക്ക് DNB (PSOT MBBS) 2023-24 സീറ്റുകളിലേക്കുളള ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.