തിരുവനന്തപുരം: മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെൻറിനെ തുട ർന്ന് കോളജുകളിൽ പ്രവേശനം നേടിയവർക്ക് അഖിലേന്ത്യ േക്വാട്ടയിൽ അലോട്ട്മെൻറ് ലഭിച്ചതിനോ മറ്റേതെങ്കിലും കാരണങ്ങളാലോ നേടിയ പ്രവേശനം 25ന് വൈകീട്ട് അഞ്ചു വരെ റ ദ്ദാക്കാം.
ഒന്നാം ഘട്ട പ്രവേശനം റദ്ദാക്കുന്നവരെ രണ്ടാംഘട്ട അലോട്ട്മെൻറിൽ നിലവിലെ ഒാപ്ഷനുകളിലേക്ക് പരിഗണിക്കില്ല. അടച്ച ഫീസ് തിരികെ നൽകും. കൂടാതെ, ഇവർക്ക് സംസ്ഥാനത്ത് നടത്തുന്ന മോപ്-അപ് കൗൺസലിങ്ങിൽ അഖിലേന്ത്യ േക്വാട്ട അലോട്ട്മെൻറ് നിലനിർത്തുന്നില്ലായെന്ന വ്യവസ്ഥക്ക് വിധേയമായി പെങ്കടുക്കാം.
അഖിലേന്ത്യ േക്വാട്ടയിലേക്കുള്ള രണ്ടാം അലോട്ട്മെൻറിന് ശേഷം അഖിലേന്ത്യ േക്വാട്ട അലോട്ട്മെൻറ് നിലനിർത്തുന്നവരുടെ ലിസ്റ്റ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ഡയറക്ടർ ജനറൽ ഒാഫ് ഹെൽത്ത് സർവിസസ് ലഭ്യമാക്കുന്ന പക്ഷം പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെടുന്നവരെ സംസ്ഥാനത്തെ മോപ്-അപ് കൗൺസലിങ്ങിൽ പെങ്കടുപ്പിക്കില്ല. രണ്ടാം ഘട്ട അലോട്ടമെൻറിന് മുന്നോടിയായുള്ള ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ, പുനഃക്രമീകരണം ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള വെബ്സൈറ്റ് സൗകര്യം 22 മുതൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.