കഴിഞ്ഞ ദിവസം കൽപിത സർവകലാശാല പദവി കിട്ടിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ (ഐ.ഐ.എം.സി) മാധ്യമപ്രവർത്തനം പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ അപേക്ഷിക്കാൻ സമയമായി. 2024-25 വർഷത്തെ മലയാളം/ഉർദു/ഒഡിയ/മറാത്തി ഭാഷകളിൽ ജേണലിസം പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചു.
പ്രവേശന വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ www.iimc.gov.in സൈറ്റിലുണ്ട്. ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി 1.8.2024ൽ 25 വയസ്സ്. ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് അഞ്ചു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷഫീസ്: ജനറൽ വിഭാഗത്തിന് 800 രൂപ. ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ലിയു.എസ് 600 രൂപ, എസ്.സി/എസ്.ടി/തേർഡ് ജൻഡർ 550 രൂപ, ഭിന്നശേഷിക്കാർ (പി.ഡബ്ലിയു.ഡി) 500 രൂപ. അപേക്ഷ അസിസ്റ്റന്റ് രജിസ്ട്രാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, അരുണ അസഫ് അലി മാർഗ്, ജെ.എൻ.യു കാമ്പസ്, ന്യൂഡൽഹി-110067 എന്ന വിലാസത്തിൽ ഫെബ്രുവരി 29നകം ലഭിക്കണം. കവറിന് പുറത്ത് `Application for Language Courses' എന്ന് എഴുതണം. languagecoursesiimc2023 gmail.comലും അയക്കാം.
ജേണലിസം മലയാളം പി.ജി ഡിപ്ലോമ കോഴ്സ് ഐ.ഐ.എം.സി കോട്ടയം/ന്യൂഡൽഹി കാമ്പസിലും ഉർദു ഡൽഹി കാമ്പസിലുമാണുള്ളത്.മാർച്ച് 10നാണ് പ്രവേശന പരീക്ഷ. മാർച്ച് 20ന് ഫലം പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.