ഫോറസ്ട്രി മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് ഭോപാൽ 2023-25 ബാച്ചിലേക്ക് വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫോറസ്ട്രി മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സസ്റ്റൈനബിലിറ്റി മാനേജ്മെന്റ് എന്നിവയിലാണ് പ്രവേശനം. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം (എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക് മതി).

കാറ്റ്, സാറ്റ്, മാറ്റ്, സി മാറ്റ് സ്കോർ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം www.iifm.ac.in/admissionൽ. കൂടുതൽ വിവരങ്ങൾ www.iifm.ac.in/pgdfm, www.iifm.ac.in/pgdsm എന്നിവയിൽ ലഭിക്കും.

Tags:    
News Summary - PG Diploma in Forestry Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.