കൊച്ചി: നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) പിഎച്ച്.ഡി, എക്സിക്യൂട്ടിവ് എല്‍എല്‍.എം, പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോടെ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കാണ് പിഎച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാനാവുക. സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു.ജി.സി നെറ്റ് നേടിയവര്‍ പ്രവേശനപരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകള്‍ ഒക്ടോബര്‍ 29നുമുമ്പ് നുവാല്‍സില്‍ ലഭിക്കണം. നിയമമേഖലയില്‍ പ്രവൃത്തിപരിചയമുള്ള പ്രഫഷനലുകള്‍ക്കായി രൂപകൽപന ചെയ്തതാണ് എക്സിക്യൂട്ടിവ് എല്‍എല്‍.എം പ്രോഗ്രാം. ഒക്ടോബര്‍ 31 ആണ് അപേക്ഷിക്കേണ്ട അവസാന ദിവസം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമുകള്‍ക്കും www.nuals.ac.in ഫോൺ: 9446899006, 9446899035 (pgdiploma@nuals.ac.in)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.