ഇനി, മലയാളം ഉൾപ്പെടെ എട്ടു ഭാഷകളിൽ എൻജിനീയറിങ്​ പഠിക്കാം

ന്യൂഡൽഹി: മലയാളം ഉൾ​പ്പടെ രാജ്യത്തെ എട്ടു ഭാഷകളിൽ എൻജിനീയറിങ്​ പഠനത്തിന്​ അനുമതി നൽകി ഒാൾ ഇന്ത്യ കൗൺസൽ ഫോർ ടെക്​നിക്കൽ എജൂക്കേഷൻ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വർഷം മുതലാണ്​ അവസരം.

മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്​, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിൽ എൻജിനീയറിങ്​ പഠനത്തിനാണ്​ അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾക്ക്​ അവസരം ഒരുക്കുന്നതിനായാണ്​ തീരുമാനം. ഗ്രാമീണ മേഖലയിലും മറ്റും പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഇൗ കോഴ്​സുകളിൽനിന്ന്​ മാറിനിൽക്കും. ജർമനി, ഫ്രാൻസ്​, റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ അവരുടെ പ്രദേശിക ഭാഷകളിൽ ഇൗ കോഴ്​സുകളുടെ പഠനത്തിന്​ അവസരം ഒരുക്കിയിരുന്നു.

മാതൃഭാഷയിൽ എൻജിനീയറിങ്​ പഠനത്തിന്​ അവസരം ഒരുക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക്​ കൂടുതൽ നേട്ടം കൈവരിക്കാനാകുമെന്ന്​ എ.ഐ.സി.ടി.ഇ ചെയർമാൻ അനിൽ ശാസ്​ത്രബുദ്ധെ പറഞ്ഞു.

'രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ 500ഒാളം ആപ്ലിക്കേഷനുകൾ ലഭിച്ചു. ഭാവിയിൽ ബിരുദ എൻജിനീയറിങ്​ കോഴ്​സുകൾ 11 ഭാഷകളിലേക്ക്​ കൂടി വ്യാപിപ്പിക്കാനാണ്​ തീരുമാനം. ഇൗ ഭാഷകളിൽ എ.ഐ.സി.ടി.ഇ പഠന സാമഗ്രികൾ കൂടി ലഭ്യമാക്കും' -അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Now, engineering courses in Malayalam and 7 other languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.