പ്ലസ്ടുവിനുശേഷം ജർമനിയില്‍ സ്റ്റൈപന്റോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് ഇന്‍ഫോ സെഷന്‍ സംഘടിപ്പിക്കുന്നു. ഇതിനോടൊപ്പം ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേക്ക് ഒഴിവുളള 20 സ്ലോട്ടുകളിലേക്കുളള സര്‍ട്ടിഫിക്കറ്റ് വെരിക്കേഷനും നടക്കും.
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുളള ജർമന്‍ ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ പാസായ (ഗോയ്‌ഥേ, ടെൽക് , OSD, TestDaf) വിദ്യാർഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ പങ്കെടുക്കാന്‍ കഴിയുക. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാര്‍ച്ച് ആറു മുതല്‍ 11 വരെ നടക്കുന്ന അഭിമുഖങ്ങളിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും. താല്‍പര്യമുളള വിദ്യാർഥികള്‍ തിരുവനന്തപുരം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ (പ്രിയദർശിനി പ്ലാനറ്റോറിയം, പിഎംജി ജംക്ഷൻ) രാവിലെ ഒമ്പതു മണിക്ക് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഇംഗ്ലിഷില്‍ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജർമന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകള്‍ എന്നിവ സഹിതമാണ് ഹാജരാകേണ്ടത്. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയർ റെഡ്ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18നും 27നും (മാർച്ച് 1ന്) ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാർഥികള്‍ക്കാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.