തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. സർക്കുലർ ലംഘിച്ച് ക്ലാസ് നടത്തുന്ന പക്ഷം കർശന നടപടി സ്വീകരിക്കും. അങ്ങനെ നടത്തുന്ന ക്ലാസിൽ എത്തുന്ന കുട്ടികൾക്ക് വേനൽ ചൂടിലോ അപകടങ്ങളിലോ അത്യാഹിതങ്ങൾ സംഭവിച്ചാൽ പ്രധാന അദ്ധ്യാപകൻ ഉത്തരവാദിയാകും.
നേരത്തെ പത്തുവരെയുള്ള ക്ലാസുകൾക്ക് വെക്കേഷൻ ക്ലാസ് നിരോധിച്ച് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും അതുലംഘിച്ച് ക്ലാസ് നടത്താൻ ചില സ്കൂളുകൾ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സർക്കുലർ ഇറക്കിയത്. വെക്കേഷൻ ക്യാമ്പ് നടത്തണമെങ്കിലും പ്രത്യേക അനുമതി വാങ്ങണം. ഏഴു ദിവസം വരെ അനുമതി നൽകും.
അങ്ങനെ ക്യാമ്പ് നടത്തുന്ന സ്കൂളുകളിൽ കുട്ടികൾക്ക് കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകണം. ഉദ്യോഗസ്ഥർ ഇത് പരിശോധിക്കും. സംസ്ഥാന സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കം എല്ലാർക്കും സർക്കുലർ ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.