രണ്ടാം ക്ലാസ്​ വരെ ഹോംവർക്ക്​ വേണ്ട, കണക്കും ഭാഷയും മാത്രം പഠിച്ചാൽ മതി

ന്യൂഡൽഹി: ഒന്നും രണ്ടും ക്ലാസുകളില്‍ ഇനി ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന്​ കേന്ദ്രസർക്കാർ. കുട്ടികളുടെ പഠനഭാരം കുറക്കുന്നതി​​െൻറ ഭാഗമായാണ്​ നിർദേശം മുന്നോട്ടുവെച്ചത്​.

രണ്ടാം ക്ലാസ്​ വരെയുള്ള കുട്ടികൾക്ക്​ ഹോംവർക്ക്​ നൽകാൻ പാടില്ല. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ഭാഷക്കും ഗണിതത്തിനും പുറമെ പരിസ്ഥിതി ശാസ്ത്രവും സിലബസില്‍ ഉള്‍പ്പെടുത്താം. എന്‍.സി.ഇ ആര്‍.ടി നിര്‍ദേശിക്കുന്ന പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. നിർദേശം​ നടപ്പിലാക്കാൻ ആവശ്യപ്പെട്ട്​ എല്ലാ സംസ്​ഥാനങ്ങൾക്കും നോട്ടീസും നൽകിയിട്ടുണ്ട്​.

സ്കൂള്‍ ബാഗിന്റെ ഭാരത്തിലും നിബന്ധനയുണ്ട്. രണ്ടാം ക്ലാസ് വരെ കുട്ടികളുടെ സ്കൂള്‍ ബാഗി​​െൻറ ഭാരം 1.5 കിലോയില്‍ കവിയരുത്.അഞ്ചാം ക്ലാസ്​ വരെയുള്ള കുട്ടികളുടെ ബാഗിന്​​ രണ്ടു മുതൽ മൂന്നു കിലോഗ്രാം വരെ ഭാരമാകാം. നാലു കിലോഗ്രാം വരെ ഭാരമുള്ള ബാഗുകൾ ആറ്​, ഏഴ്​ ക്ലാസുകളിലെ കുട്ടികൾക്ക്​ അനുവദിക്കാം. എട്ട്​, ഒമ്പത്​ ക്ലാസുകളിൽ 4.5 കിലോ വരെയും പത്താം ക്ലാസ്​ വിദ്യാർഥികൾക്ക്​ അഞ്ചു കിലോ വരെയും ഭാരമാകാം.

Tags:    
News Summary - No Home Work Till Second Std - Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT