'നിഫ്റ്റ്' പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിന്

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിനാണ് പ്രവേശന പരീക്ഷ. നിഫ്റ്റിന്റെ കണ്ണൂർ (കേരളം), ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചെന്നൈ, ഗാന്ധിനഗർ, ഹൈദരാബാദ്, ജോധ്പുർ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി തുടങ്ങിയ സെന്ററുകളിലാണ് പഠനാവസരം.

ബാച്ചിലേഴ്സ് ഓഫ് ഡിസൈൻ (ബി.ഡെസ്) സ്പെഷലൈസേഷനുകൾ: അക്സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, നിറ്റ്‍വിയർ ഡിസൈൻ, ലതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ. 2023ൽ ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 24. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്.

ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ് ടെക്) (അപ്പാരൽ പ്രൊഡക്ഷൻ) യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യം അല്ലെങ്കിൽ, അംഗീകൃത എൻജിനീയറിങ് ഡിപ്ലോമ. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

പ്രായപരിധി 24. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്.മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്) മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (MFM) യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം അല്ലെങ്കിൽ നിഫ്റ്റ്/എൻ.ഐ.ഡി ഡിപ്ലോമ.

മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ് ടെക്) യോഗ്യത: ബി.എഫ് ടെക് അല്ലെങ്കിൽ ബി.ഇ/ബി.ടെക്. ഡോക്ടറൽ പ്രോഗ്രാമുകൾ, വിജ്ഞാപനം, പ്രോസ്പെക്ടസ് www.nift.ac.inൽ. അപേക്ഷാഫീസ് 3000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 1500 രൂപ. അപേക്ഷ ഓൺലൈനായി https://nift.admissions.inൽ ഡിസംബർ 31നകം സമർപ്പിക്കണം.

Tags:    
News Summary - NIFT entrance exam on February 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.