നീറ്റിന്റെ കാലം കഴിയുന്നു; മെഡിക്കൽ പി.ജിക്ക് ഇനി മുതൽ നെക്സ്റ്റ്

ന്യൂഡൽഹി: എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥികളുടെ ലൈസൻസ് പരീക്ഷയായ നെക്സ്റ്റ് 2023 ഡിസംബറിൽ നടത്താൻ സാധ്യത. 2024 മുതൽ നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പി.ജി മെഡിക്കൽ പ്രവേശനമെന്നും മെഡിക്കൽ കമ്മീഷൻ അധികൃതർ അറിയിച്ചു. ന്യൂഡൽഹി എയിംസിനാണ് പരീക്ഷ നടത്തിപ്പ് ചുമതല.

അതായത് പി.ജി പ്രവേശന പരീക്ഷക്കും വിദേശത്ത് നിന്ന് എം.ബി.ബി.എസ് കഴിഞ്ഞെത്തുന്നവർക്കുമുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷക്കും പകരമുള്ളതാണ് നെക്സ്റ്റ്. പരീക്ഷയുടെ സിലബസ് ഉടൻ പ്രസിദ്ധീകരിക്കും. 2023 മാർച്ചിലാണ് ഏറ്റവും ഒടുവിലായി നീറ്റ് പി.ജി പരീക്ഷ നടക്കുക.  

Tags:    
News Summary - Next for Medical P.G

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.