തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗത്തിന് പുതിയ വെബ്സൈറ്റ് സജ്ജമാക്കി. www.dhsekerala.gov.in ആയിരുന്നു ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പഴയ വെബ്സൈറ്റ്. എന്നാൽ സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ പഴയ വെബ്സൈറ്റ് സാങ്കേതികമായി കാലഹരണപ്പെട്ടുവെന്നും കൂടുതൽ ആധുനികമായ ഒരു സംവിധാനം ആവശ്യമാണെന്നും വകുപ്പിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെബ്സൈറ്റ് നിർമിച്ചത്.
നാഷനൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയൊരു വെബ്സൈറ്റ് സജ്ജമാക്കിയത്. www.hseportal.kerala.gov.in എന്നാണ് പുതിയ വെബ്സൈറ്റിന്റെ വിലാസം.
ഈ പുതിയ വെബ്സൈറ്റിന്റെ പ്രധാന സവിശേഷതകൾ:
സമഗ്രമായ വിവരങ്ങൾ: ഹയർ സെക്കൻഡറിയിലെ അഡ്മിനിസ്‌ട്രേഷൻ, എക്‌സാം, ഫിനാൻസ്, അക്കാദമിക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകളും ഇനി ഒരൊറ്റ കുടക്കീഴിൽ ലഭിക്കും.
ഉപഭോക്തൃ സൗഹൃദം: വിദ്യാർഥികൾക്കും സ്‌കൂളുകൾക്കും പൊതുജനങ്ങൾക്കും വളരെ എളുപ്പത്തിൽ വിവരങ്ങൾ കണ്ടെത്താൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന.
സുരക്ഷ: എൻ.ഐ.സി യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തയ്യാറാക്കിയതിനാൽ ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഇതിൽ പാലിച്ചിട്ടുണ്ട്. ഇനി മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഈ പുതിയ പോർട്ടൽ വഴിയായിരിക്കും ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.