കിലയിൽ ഓൺലൈൻ കോഴ്സുകൾ; പരിശീലനങ്ങൾക്ക്​​ പുതിയ തലം

തൃശൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കിലയിൽ പരിശീലനങ്ങൾക്ക്​ പുതിയ തലം നൽകി വിവിധ ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചു. കോഴ്​സ്​ പൂർത്തിയാക്കുന്ന മുറക്ക്​ സർട്ടിഫിക്കറ്റ് ലഭിക്കുന്ന രീതിയിലാണ് കോഴ്‌സുകൾ തയാറാക്കിയിരിക്കുന്നത്.

ആറു കോഴ്സുകൾ ആരംഭിച്ചതിൽ സംയോജിത കൃഷി സംരംഭകത്വം, സർക്കാർ സ്ഥാപനങ്ങളിലെ ഗുണമേന്മ സംവിധാനവും ഐ.എസ്.ഒ സർട്ടിഫിക്കേഷനും നിശ്ചിത തിയതിക്കകം രജിസ്​റ്റർ ചെയ്യണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട്​ റാപിഡ് റെസ്പോൺസ് ടീം, എമർജൻസി റെസ്പോൺസ് ടീം എന്നീ കോഴ്സുകൾ പരിശീലനാർഥികൾക്ക് എപ്പോൾ വേണമെങ്കിലും സ്വയം എൻറോൾ ചെയ്ത്​ സർട്ടിഫിക്കറ്റ് നേടാവുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.

കൂടാതെ, രജിസ്​ട്രേഷൻ പൂർത്തിയാക്കിയ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ മാനേജ്മെൻറ്​, ​െജൻഡറും പ്രാദേശിക ഭരണവും എന്നീ കോഴ്സുകൾ കിലയിൽ നടക്കുന്നുണ്ട്. പരിശീലനങ്ങളിൽ രജിസ്​റ്റർ ചെയ്ത 10, 000ത്തോളം ആളുകളിൽ 5000 പേർ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.kila.ac.in, https://ecourses.kila.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ വിഡിയോ പരമ്പരകളും വെബിനാറുകളും കില സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് സംബന്ധിയായ അനുഭവപാഠങ്ങൾ ജനപ്രതിനിധികൾ പങ്കിടുന്ന ഒരുമയുടെ പ്രതിരോധ ഗാഥ, ഉദ്യോഗസ്ഥർ അനുഭവങ്ങൾ പങ്കിടുന്ന കരുതലി​െൻറ കരസ്പർശം, വിദഗ്ധരുടെ അഭിപ്രായങ്ങൾ സംയോജിപ്പിക്കുന്ന കോവിഡാനന്തര തദ്ദേശഭരണം എന്നീ വിഡിയോ പരമ്പരകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.

വിവിധ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാതൃകകൾ ചർച്ച ചെയ്യുന്ന വെബിനാർ എല്ലാ ശനിയാഴ്ചകളിലും നടക്കുന്നുണ്ട്. ഇവ കിലയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക്​ പേജിലും ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക്, പ്രേത്യേകിച്ച്​ വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.