തിരുവനന്തപുരം: സ്വയം നവീകരിക്കാനുതകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടതെന്നും പരമ്പരാഗതമായതിനെ പഠിച്ച് പിന്തുടരുന്നവരെ ആവശ്യമില്ലെന്നും ഡോ. ശശി തരൂര്‍ എം.പി. അതിവേഗം മാറുന്ന ലോകത്തില്‍ തൊഴില്‍ കമ്പോളത്തിലെ സാധ്യതകളും മാറിമറിയുകയാണ്. 30 വര്‍ഷം കഴിയുമ്പോഴുള്ള ജോലിസാധ്യതക്കനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കാന്‍ തയാറാകണം.
രാജീവ് ഗാന്ധിയുടെ ജന്മദിനത്തില് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാനിധി വിദ്യാഭ്യാസ പുരസ്കാരവിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. മുന്‍ ഡിജി.പി അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കെ. മോഹന്‍കുമാര്‍, ജി.എസ്. ബാബു, ജി. സുബോധന്‍, വി.എസ്. ശിവകുമാര്‍, വര്‍ക്കല കഹാര്‍ എന്നിവര്‍ സംസാരിച്ചു. ആനാട് ജയന് സ്വാഗതം പറഞ്ഞു. ജില്ലയില്‍നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയംനേടിയ 250 ഓളം വിദ്യാർഥികള്‍ക്കാണ് വിദ്യാനിധി വിദ്യാഭ്യാസ പുരസ്കാരവും കാഷ് അവാര്‍ഡും നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.