തിരുവനന്തപുരം: സംസ്ഥാനത്തെ മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയാറാക്കിയ കലണ്ടർ പ്രകാരം ഞായറാഴ്ചയാണ് അവധി. ആ സ്ഥിതി തുടരും. അവധിയിൽ മാറ്റമുണ്ടെങ്കിൽ സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കുമായിരുന്നു.
ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ ഏഴ് തിങ്കളാഴ്ചയാണ്. അതിനാൽ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹീം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. 'ചന്ദ്ര മാസ പ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്.
സർക്കാർ കലണ്ടർ പ്രകാരം ജൂലൈ ആറ് ഞായറാഴ്ച ആണ് നിലവിൽ അവധി ഉള്ളത്. എന്നാൽ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫയൽ ജനറൽ അഡ്മിസ്‌ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണ്' -എന്നാണ് ടി.വി. ഇബ്രാഹീം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.