കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ കീഴിൽ ജയ്പൂരിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ 2025 ഒക്ടോബറിലാരംഭിക്കുന്ന രണ്ടുവർഷത്തെ എം.എസ്‍സി (ഇന്റർഡിസിപ്ലിനറി) കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
ആയുർവേദ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ, ആയുർവേദ മാനുസ്ക്രിപ്റ്റോളജി, ആയുർ-യോഗ പ്രിവന്റീവ് കാർഡിയോളജി, മർമാളജി ആൻഡ് സ്പോർട്സ് മെഡിസിൽ, സൗന്ദര്യ ആയുർവേദ, വൃക്ഷായുർവേദ എന്നീ സ്പെഷാലിറ്റി വകുപ്പുകളിലാണ് പഠനാവസരം. ആകെ 12 സീറ്റ്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, www.nia.nic.in ൽ ലഭിക്കും.
പ്രവേശന യോഗ്യതയും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും പ്രോസ്പെക്റ്റിലുണ്ട്. ആയുഷ്, മെഡിക്കൽ ബിരുദക്കാർക്കും എം.എ സംസ്കൃതം, ബി.എസ്‍സി അഗ്രികൾച്ചർ /ഹോർട്ടിക്കൾച്ചർ/ ഫോറസ്ട്രി/ ബി.പി.ടി മുതലായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ ആഗസ്റ്റ് 24 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.