ഭോപാൽ: സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറക്കാൻ മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനം. വിവിധ ക്ലാസുകളിലുള്ള വിദ്യാർഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം സംബന്ധിച്ച വിവരങ്ങളും പ്രസിദ്ധീകരിച്ചു.
ആഴ്ചയിൽ ഒരു ദിവസം വിദ്യാർഥികൾക്ക് സ്കൂൾ ബാഗിന്റെ ഭാരം ഒഴിവാക്കിക്കൊടുക്കാനും തീരുമാനമുണ്ട്. അന്ന് ആരും പുസ്തകവുമായി സ്കൂളിൽ വരേണ്ടതില്ല, പകരം പഠനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാം. സംസ്ഥാനത്ത് 1.30 ലക്ഷം സ്കൂളുകളിലായി 154 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.
പുതിയ നിർദേശമനുസരിച്ച് കമ്പ്യൂട്ടർ, ധാർമിക ശാസ്ത്രം, പൊതു വിജ്ഞാനം, സ്പോർട്സ്, ഫിസിക്കൽ എജ്യൂക്കേഷൻ, ആരോഗ്യം, കല എന്നിവ പഠനത്തിന്റെ ഭാഗമാക്കണം എന്നുമുണ്ട്. ആഴ്ചയിൽ ഒരു ദിവസമാണ് ഈ വിഷയങ്ങൾ പഠിപ്പിക്കേണ്ടത്.
പുതിയ നയമനുസരിച്ച് ഒന്നും രണ്ടും ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളുടെ ബാഗിന്റെ ഭാരം 1.6 കിലോഗ്രാമിനും 2.2കിലോഗ്രാമിനും ഇടയിലായിരിക്കണം. മൂന്ന്,നാല്,അഞ്ച് ക്ലാസുകളിൽ പഠിക്കുന്നവരുടെത് 1.7-2.5 കി.ഗ്രാമും, ആറ്,ഏഴ് ക്ലാസുകളിലേത് 2-3 കി.ഗ്രാമും, എട്ടാം ക്ലാസിൽ 2.5-4 കി.ഗ്രാമും, ഒമ്പതാം ക്ലാസിൽ 2.5 കി.ഗ്രാമും 10ാം ക്ലാസിൽ 2.5-4.5 കി.ഗ്രാമും ആയിരിക്കണമെന്നാണ് വ്യവസ്ഥ. 11,12 ക്ലാസുകളിലെ വിദ്യാർഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം എത്ര വേണമെന്നത് അതത് സ്ട്രീം അനുസരിച്ച് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.