സ്‌കൂളിൽ ചേരാനുള്ള കേരളത്തിലെ പ്രായം അഞ്ചു വയസ്സ് തന്നെയെന്ന് മന്ത്രി, കേന്ദ്രനിർദേശത്തിൽ വിശദമായ പഠനം വേണം

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് തികയണമെന്ന കേ​ന്ദ്രസർക്കാറി​െൻറ നിർദേശം ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാനത്ത് സ്‌കൂളിൽ ചേരാനുള്ള പ്രായം അഞ്ചുവയസ്സാണെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് തികയണമെന്ന വ്യവസ്ഥ നിർബന്ധമാക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. കേന്ദ്രനിർദേശത്തിൽ വിശദമായ പഠനം വേണ്ടിവരു​െമന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര നിർദേശം പാടെ തള്ളിക്കളയുന്നില്ല. കേരളത്തിൽ നിലവിൽ അഞ്ചുവയസ്സിലാണ് കുട്ടികളെ സ്‌കൂളിൽ ചേർത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. കേരളത്തിലെ അവസ്ഥ വെച്ച് കേന്ദ്രസർക്കാറിന് തീരുമാനം എടുക്കാനാവില്ല. ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടണം. വിദഗ്ധരുമായും അധ്യാപക സംഘടനകളുമായും ചർച്ച നടത്തണം.

കേന്ദ്ര നിർദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ആറുവയസിൽ പഠനം തുടങ്ങിയാൽ കുറച്ചുകൂടെ പക്വത ഉണ്ടാകും എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ കേരളത്തിൽ രണ്ടാം ക്ലാസുമുതൽ തന്നെ കുട്ടികൾ വളരെ നന്നായി ഇംഗ്ലീഷും മറ്റ് ഭാഷകളും സംസാരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദേശം

 ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദേശം. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദേശം നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നിർദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് ആറ് വയസ്സ് നിർദേശം നടപ്പാക്കിയത്.

സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ സ്കൂളുകളിലും മറ്റും അഞ്ച് വയസ്സിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുന്നുണ്ട്. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പല സ്കൂളുകളിലും ആരംഭിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആറ് വയസ്സ് മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.

2020ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ വയസ്സ് മുതൽ മൂന്ന് വർഷത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസം, ആറാം വയസ്സിൽ ഒന്നാം ക്ലാസ് എന്നിങ്ങനെയാണ് വിഭാവനം ചെയ്യുന്നത്.

Tags:    
News Summary - minister v. sivankutty press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.