തിരുവനന്തപുരം: സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി ഒപ്പു വെച്ചു.എൽ പി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും യു.പി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങൾ. 1000 പഠന മണിക്കൂറുകൾ ഉണ്ടാകും.
ഹൈസ്കൂൾ വിഭാഗത്തിൽ കെ.ഇ.ആർ പ്രകാരം 1100 പഠന മണിക്കൂർ വേണം. 198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിങ്ഡേ അല്ലാത്ത ഏഴ് ശനിയാഴ്ചകളും കൂട്ടിച്ചേർത്ത് 205 അധ്യയന ദിവസങ്ങൾ ലഭിക്കും. ഇതുകൂടാതെ വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യായ ദിവസങ്ങളിൽ അരമണിക്കൂർ കൂടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.