എം.ജി. സർവകലാശാല എം.എ. സ്‌പോട് അഡ്മിഷൻ ഡിസംബർ 28ന്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 28ന് സ്‌പോട് അഡ്മിഷൻ നടത്തും. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28ന് വൈകീട്ട് നാലിനകം സ്‌കൂൾ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0481 - 2731039.

ഗസ്റ്റ് അധ്യാപക ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസിൽ എം.പി.ഇ.എസ്. പ്രോഗ്രാമിൽ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ രേഖകളുമായി ഡിസംബർ 23ന് രാവിലെ 11ന് വോക്-ഇൻ-ഇന്റർവ്യൂവിനായി സ്‌കൂൾ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732368, 9447006946.

പരീക്ഷ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, പബ്ലിക് പോളിസി ആന്റ് ഗവേണൻസ് പരീക്ഷകൾ ജനുവരി ആറിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 29 വരെയും 710 രൂപ പിഴയോടെ ഡിസംബർ 30 വരെയും 1160 രൂപ സൂപ്പർഫൈനോടെ ഡിസംബർ 31 വരെയും അപേക്ഷിക്കാം.

ശാസ്ത്രവിഷയങ്ങളിലെ മുന്നേറ്റങ്ങൾ; രാജ്യാന്തര വെബിനാറിന് ഇന്ന് തുടക്കം

ഭൗതികശാസ്ത്രം, രസതന്ത്രം, കണക്ക്, കമ്പ്യൂട്ടർ സയൻസ്, ബയോളജിക്കൽ സയൻസസ് എന്നിവയിലെ മുന്നേറ്റങ്ങളെക്കുറിച്ചുള്ള ത്രിദിന രാജ്യാന്തര വെബിനാറിന് ഇന്ന് (ഡിസംബർ 18) തുടക്കമാകും. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസും അലഹബാദിലെ ഇന്റർനാഷണൽ അക്കാദമി ഓഫ് ഫിസിക്കൽ സയൻസും സംയുക്തമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്. പ്രശസ്ത റഷ്യൻ ശാസ്ത്രജ്ഞൻ പ്രൊഫ. വ്‌ളാദിമിർ വി ഇഗ്‌റോവ് വെബിനാർ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിക്കും. അലഹബാദ് നെഹ്രു ഗ്രാം ഭാരതി ഡീംഡ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. പി.എൻ. പാണ്ഡേ മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭർ പ്രഭാഷണം നടത്തും. വിവിധ സയൻസ് മേഖലകളിലെ നൂതന കണ്ടുപിടുത്തങ്ങളെക്കുറിച്ച് വിദ്യാർഥികൾ പോസ്റ്റർ പ്രദർശനം നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.