തിരുവനന്തപുരം: മെഡിക്കൽ പി.ജി പ്രവേശനം (ഡി.എൻ.ബി ഉൾപ്പെടെ) നേടുന്ന വിദ്യാർഥികൾ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണമെന്ന് ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽസ് അറിയിച്ചു.
കേരളത്തിൽ മെഡിക്കൽ പി.ജി പ്രവേശനം നേടുന്നവർ രണ്ടാഴ്ചക്കുള്ളിൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം. പി.ജി കോഴ്സ് പൂർത്തിയാക്കിയശേഷം രജിസ്ട്രേഷനായി സമീപിക്കുന്നത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.