മെഡിക്കൽ, ഡെൻറൽ ​പ്രവേശനത്തിന്​ 18, 19 തീയതികളിൽ സൗകര്യം

തിരുവനന്തപുരം: മെഡിക്കൽ, ദന്തൽ അനുബന്ധ കോഴ്​സുകളിൽ ​രണ്ടാം ഘട്ട അലോട്ട്​മ​​​​െൻറിനെ തുടർന്ന്​ കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം നീട്ടി.​ അലോട്ട്​മ​​​​െൻറ്​ ലഭിച്ച വിദ്യാർഥികൾക്ക്​ അതത്​ കോളജുകളിൽ പ്രവേശനം നേടുന്നതിന്​18,19 തിയതികളിൽ കൂടി ബന്ധപ്പെട്ട കോളജുകളിൽ സൗകര്യമൊരുക്കുമെന്ന്​ പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു. 

19ന്(ഞായർ)​ വൈകീട്ട്​ അഞ്ചു മണി വരെ സമയം നീട്ടിയിട്ടുണ്ട്​​. ഇൗ ദിവസം ഒാഫീസുകൾ തുറന്നു പ്രവർത്തിക്കണമെന്ന്​ മെഡിക്കൽ/ദന്തൽ കോളജുകൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. സംസ്​ഥാനത്തെ മഴക്കെടുതി മൂലമുണ്ടായ പ്രത്യേക സാഹചര്യം പരിഗണിച്ചാണ്​ സമയപരിധി നീട്ടിയത്​. ഇൗ തിയതികളിൽ പ്രവേശനം നേടാൻ കഴിയാത്തവർക്ക്​ 20ന്​ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ്​ കാമ്പസിലുള്ള ഒാൾഡ്​ ഒാഡിറ്റോറിയത്തിൽ ​ പ്രവേശനം നേടാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്​. 

20ന്​ വൈകുന്നേരം അഞ്ചിന്​ ശേഷം എം.ബി.ബി.എസ്​/ ബി.ഡി.എസ്​ കോഴ്​സുകളിൽ നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള മോപ്പ്​ ആപ്പ് കൗൺസലിങ് 21ന്​ ഇവി​െട നടക്കും.

മെഡിക്കൽ, അനുബന്ധ കോഴ്​സുകളിലെ രണ്ടാം അലോട്ട്​മ​​​​െൻറിൽ എം.ബി.ബി.എസ്​/ബി.ഡി.എസ്​ ഒഴികെയുള്ള മറ്റ്​ മെഡിക്കൽ, അനുബന്ധ കോഴ്​സുകളിൽ അലോട്ട്​മ​​​​െൻറ്​ ലഭിച്ച വിദ്യാർഥികൾക്ക്​ അതത്​ കോഴ്​സുകളിൽ/കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം ആഗസ്​ത്​ 30ന്​ വൈകുന്നേരം അഞ്ച്​ മണി വരെയായി നീട്ടിയിട്ടുണ്ട്​. 

ഹെൽപ്​ലൈൻ നമ്പറുകൾ: 0471 2332123, 2339101, 2339102, 2339103, 2339104

Tags:    
News Summary - medical dental entrance- education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.