എം.ബി.ബി.എസ് പ്രവേശനം; 898ാം റാങ്ക് വരെ ഗവ. മെഡിക്കൽ കോളജിൽ അലോട്ട്മെന്‍റ്

തിരുവനന്തപുരം: മെഡിക്കൽ, ഡെന്‍റൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. സ്റ്റേറ്റ് മെറിറ്റിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ സംസ്ഥാന റാങ്ക് പട്ടികയിലെ 898ാം റാങ്ക് വരെയാണ് അലോട്ട്മെന്‍റ് ലഭിച്ചത്. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ 8152ാം റാങ്ക് വരെയും. ഗവ. ഡെന്‍റൽ കോളജുകളിൽ 3865ാം റാങ്ക് വരെയും സ്വാശ്രയ ഡെന്‍റൽ കോളജുകളിൽ 22756ാം റാങ്ക് വരെയും സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്‍റ് ലഭിച്ചു.

അഖിലേന്ത്യ ക്വോട്ടയിൽ രണ്ടാം റൗണ്ടിൽ പ്രവേശനം നേടിയ വിദ്യാർഥികളെ ഒഴിവാക്കിയാണ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്‍റ് ലഭിച്ചവർ ഫീസടച്ച് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വൈകീട്ട് നാലിനകം പ്രവേശനം നേടണം.

നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും. അലോട്ട്മെന്‍റ് ലഭിച്ചവർ ഹോം പേജിൽ 'Data Sheet' മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റ ഷീറ്റ് പ്രിന്‍റെടുക്കണം. ഡാറ്റ ഷീറ്റ്, അലോട്ട്മെന്‍റ് മെമ്മോ, പ്രോസ്പെക്ടസിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ സഹിതമാണ് പ്രവേശനത്തിന് എത്തേണ്ടത്. രണ്ട് അലോട്ട്മെന്‍റിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്അപ് അലോട്ട്മെന്‍റ് ശേഷമുള്ള ഒഴിവുകളിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടും നടത്തും.  

Tags:    
News Summary - MBBS Admission; Up to 898th rank Govt. Allotment in Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.