കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള കൽപിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫോറിൻ ട്രേഡ് (െഎ.െഎ.എഫ്.ടി) ന്യൂഡൽഹി, കൊൽക്കത്ത, കാക്കിനാഡ (ആന്ധപ്രദേശ്) കാമ്പസുകളിലായി 2018-20 വർഷം നടത്തുന്ന ദ്വിവത്സര ഫുൾടൈം െറസിഡൻഷ്യൽ എം.ബി.എ (ഇൻറർനാഷനൽ ബിസിനസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഒാൺലൈനായി സെപ്റ്റംബർ എട്ടുവരെ സ്വീകരിക്കും. www.iift.edu എന്ന വെബ്സൈറ്റിൽ ‘ADMISSION 2018’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അതിലെ നിർേദശങ്ങൾ പാലിച്ചുവേണം അപേക്ഷ സമർപ്പിക്കേണ്ടത്.
എൻട്രൻസ് ടെസ്റ്റ് ഫീസ് 1550 രൂപയാണ്. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 775 രൂപ മതി. വിദേശ വിദ്യാർഥികൾക്കും പ്രവാസി ഇന്ത്യക്കാർക്കും (എൻ.ആർ.െഎ) 4500 രൂപയാണ് (80 യു.എസ് ഡോളർ). ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാത്ത (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 45 ശതമാനം മതി) ബാച്ചിലേഴ്സ് ഡിഗ്രിയുള്ളവർക്കും ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2018 ഒക്ടോബറിനു മുമ്പായി യോഗ്യത തെളിയിച്ചാൽ മതി. പ്രായപരിധിയില്ല.
എഴുത്തുപരീക്ഷ, ഗ്രൂപ് ചർച്ച, എഴുത്തിലുള്ള പ്രാവീണ്യത്തിെൻറ വിലയിരുത്തൽ, വ്യക്തിഗത ഇൻറർവ്യൂ എന്നിവയുെട അടിസ്ഥാനത്തിലാണ് സെലക്ഷൻ. എഴുത്തുപരീക്ഷ 2017 നവംബർ 26ന് രാവിലെ 10 മുതൽ ഉച്ചക്ക് 12വരെ ദേശീയതലത്തിൽ നടത്തും. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള എഴുത്തുപരീക്ഷയിൽ ഇംഗ്ലീഷ് ഗ്രാമർ, വൊക്കാബുലറി, കോംപ്രിഹെൻഷൻ, ജനറൽ േനാളജ്, കറൻറ് അഫയേഴ്സ്, ലോജിക്കൽ റീസനിങ്, ഡാറ്റ ഇൻറർപ്രെേട്ടഷൻ ആൻഡ് ക്വാണ്ടിറ്റേറ്റിവ് അനാലിസിസ് എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും.കൊച്ചി, കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, ഹൈദരാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവ എഴുത്തുപരീക്ഷ കേന്ദ്രങ്ങളിൽപെടും. എഴുത്തുപരീക്ഷയിൽ തിളങ്ങുന്നവരെ ജനുവരി/ഫെബ്രുവരി മാസങ്ങളിലായി ഗ്രൂപ് ചർച്ച, റൈറ്റിങ് സ്കിൽ, അസസ്മെൻറ്, ഇൻറർവ്യു എന്നിവക്ക് ക്ഷണിക്കും. വിദേശ വിദ്യാർഥികൾക്ക് GMAT സ്കോർ മതി. വിദേശ വിദ്യാർഥികൾക്കും എൻ.ആർ.െഎകൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും GMAT സ്കോർ അറിയിക്കുന്നതിനും 2018 ഫെബ്രുവരി 15 വരെ സമയം നൽകിയിട്ടുണ്ട്.
എം.ബി.എ (െഎ.ബി) കോഴ്സിനുള്ള വാർഷിക ട്യൂഷൻ ഫീസ് 7,85,000 രൂപയാണ്. ഇത് മൂന്നു ഗഡുക്കളായി അടക്കാം. മറ്റു ഫീസ് ഇനങ്ങളിലായി 55,000 രൂപകൂടി നൽകേണ്ടതുണ്ട്. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോസ്റ്റൽ ഫീസ് പ്രത്യേകം നൽകണം. വിദേശ വിദ്യാർഥികൾക്കും പ്രവാസി ഇന്ത്യക്കാർക്കും പ്രതിവർഷം 30,000 യു.എസ് ഡോളർ ട്യൂഷൻ ഫീസായി നൽകേണ്ടിവരും. അടക്കേണ്ട ഫീസ് തുക അഡ്മിഷൻ ഒാഫർ െലറ്ററിലൂടെ അറിയിക്കും. വാർഷിക കുടുംബവരുമാനം നാലര ലക്ഷം രൂപക്കു താഴെയുള്ളവർക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും.
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്കെല്ലാം ബഹുരാഷ്ട്ര കമ്പനികളിൽ എക്സിക്യൂട്ടിവ്/മാനേജിരിയൽ തസ്തികകളിലും മറ്റും ആകർഷകമായ ശമ്പളത്തിൽ മികച്ച തൊഴിൽ സാധ്യതകളുണ്ട്. 2017ൽ മൂന്നു പേർക്ക് ഒരു കോടിയിലേറെയും ആറു പേർക്ക് 75 ലക്ഷത്തിലേറെയും മറ്റുള്ളവർക്ക് ശരാശരി 18.43 ലക്ഷത്തിൽ കുറയാതെയും വാർഷിക ശമ്പളത്തിൽ തൊഴിൽ ലഭിച്ചു. 81 വൻകിട കമ്പനികളിലായാണ് നിയമനം.
കൂടുതൽ വിവരങ്ങൾ www.iift.edu എന്ന വെബ്സൈറ്റിൽ ലഭിക്കും. എം.ബി.എ (ഇൻറർനാഷനൽ ബിസിനസ്) കോഴ്സ് നടത്തുന്ന അന്തർേദശീയ നിലവാരമുള്ള മികച്ച സ്ഥാപനമാണ് െഎ.െഎ.എഫ്.ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.