എം.ബി.എ (ദുരന്ത നിവാരണം) സീറ്റൊഴിവ്

തിരുവനന്തപുരം: പി.ടി.പി നഗറിലുള്ള റവന്യൂ വകുപ്പിന്റെ സ്വയം ഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ആരംഭിച്ച എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ് ) കോഴ്സിന്റെ 2023-2025 ബാച്ചിൽ ഒഴിവുള്ള സംവരണ വിഭാഗം (പട്ടികജാതി -അഞ്ച്, പട്ടികവർഗം -ഒന്ന്, ഈഴവ-ഒന്ന്, മുസ് ലീം-രണ്ട്) സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

അർഹരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 30, തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അന്നേ ദിവസം ഉച്ചക്ക് 12 മണി വരെ രജിസ്റ്റർ ചെയ്ത് പ്രവേശനം നേടിയതിന് ശേഷം ഒഴിവു വരുന്ന സംവരണ വിഭാഗം സീറ്റുകളിലേക്ക് പൊതുവിഭാഗത്തിൽ നിന്നും പങ്കെടുക്കുന്നവർക്ക് അഡ്മിഷൻ നേടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ http://ildm.kerala gov.in എന്ന വെബ്സൈറ്റിലോ 9847984527 എന്ന നമ്പറിലോ ലഭ്യമാകും.

Tags:    
News Summary - MBA (Disaster Mitigation) Vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.