രാജ്യത്തെ 10 ഐ.ഐ.ടികളുടെ മാനേജ്മെന്റ് വകുപ്പ്/സ്കൂളുകൾ 2026-28 വർഷം നടത്തുന്ന ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. മദ്രാസ്, ബോംബെ, ഡൽഹി, ധൻബാദ്, ഗുവാഹതി, ജോദ്പുർ, കാൻപുർ, ഖരഗ്പുർ, റൂർക്കി, മാണ്ഡി ഐ.ഐ.ടികളാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾ അതത് ഐ.ഐ.ടികളുടെ വെബ്സൈറ്റിൽ ലഭിക്കും. ഐ.ഐ.ടി ഡൽഹി ജനുവരി 26 വരെയും ഖരഗ് ഐ.ഐ.ടി ഫെബ്രുവരി അഞ്ചു വരെയും മറ്റ് ഐ.ഐ.ടികൾ ജനുവരി 31 വരെയും അപേക്ഷ സ്വീകരിക്കും.
പ്രവേശന യോഗ്യത: മിക്കവാറുമെല്ലാ ഐ.ഐ.ടികളുടെയും പ്രവേശന യോഗ്യത ഒരേപോലെയാണ്. അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ ബിരുദമെടുത്തവർക്കും അവസാന വർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. നിയമാനുസൃത വയസ്സിളവുണ്ട്.
എന്നാൽ, ഐ.ഐ.ടി ഖരഗ്പുരിൽ നാലുവർഷത്തെ എൻജിനീയറിങ്/ടെക്നോളജി/ ഫാർമസി ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ സയൻസ്/ഇക്കണോമിക്സ്/കോമേഴ്സ് വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം (ഡിഗ്രി തലത്തിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം) ഉള്ളവർക്കാണ് അവസരം.
ഓരോ ഐ.ഐ.ടിയിലും ലഭ്യമായ എം.ബി.എ പ്രോഗ്രാം, സ്പെഷലൈസേഷനുകൾ, പഠന വിഷയങ്ങൾ, സെലക്ഷൻ നടപടികൾ, പ്രവേശന യോഗ്യതകൾ, അപേക്ഷിക്കേണ്ട രീതി, അപേക്ഷാഫീസ്, കോഴ്സ് ഫീസ്, പ്ലേസ്മെന്റ് സഹായം മുതലായ സമഗ്ര വിവരങ്ങൾ അവരുടെ വെബ്സൈറ്റുകളിൽനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.