കൊച്ചിൻ ഷിപ്‍യാർഡിൽ മറൈൻ എൻജിനീയറിങ് കോഴ്സുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്‍യാർഡ് ലിമിറ്റഡിന് കീഴിൽ കൊച്ചി ഗിരിനഗറിലുള്ള മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എം.ഇ.ടി.ഐ) നടത്തുന്ന താഴെ പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ ജൂലൈ 20 വരെ അപേക്ഷിക്കാം.

ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ) കോഴ്സ്: കാലാവധി ഒരുവർഷം (റസിഡൻഷ്യൽ). സീറ്റ് 25.

യോഗ്യത: ബി.ഇ/ ബി.ടെക് (മെക്കാനിക്കൽ). മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 31.08.2025ൽ 24 വയസ്സ്. പാസ്​പോർട്ട് നിർബന്ധം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ബോർഡിങ്, ലോഡ്ജിങ് സൗകര്യമുണ്ട്. മികച്ച പഠനം പരിശീലന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. പഠിച്ചിറങ്ങുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കും.

പ്രീ -സി ജി.എം.ഇ കോഴ്സ്: ഒരു വർഷം.

യോഗ്യത: ബി.ടെക് മെക്കാനിക്കൽ/ നേവൽ ആർക്കിടെക്ചർ/ മറൈൻ എൻജിനീയറിങ് 60 ശതമാനം മാർ​ക്കോടെ പാസായിരിക്കണം. ​പ്രായപരിധി 24 വയസ്സ്. പാസ്​പോർട്ട് നിർബന്ധം. സെപ്റ്റംബറിൽ തുടങ്ങുന്ന ബാച്ചിൽ 120 പേർക്ക് പ്രവേശനം ലഭിക്കും.

വിശദമായ യോഗ്യത, മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, കോഴ്സ് ഫീസ്, അപേക്ഷിക്കേണ്ട രീതി അടക്കമുള്ള വിവരങ്ങൾ https://cslmeti.inൽ ലഭ്യമാണ്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അനുമതിയും അംഗീകാരത്തോടെയുമാണ് കോഴ്സുകൾ നടത്തുന്നത്.

വിലാസം: മറൈൻ എൻജിനീയറിങ് ട്രെയിനിങ്https://cslmeti.in/ ഇൻസ്റ്റിറ്റ്യൂട്ട്, വിജ്ഞാസാഗർ, ഗിരിനഗർ, കൊച്ചി - 682020. ഫോൺ: 0484 -4011596/ 2501223, 91 8129823739.

Tags:    
News Summary - Marine engineering courses at Cochin Shipyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.