മലയാള ഭാഷയിൽ ആറ് ഓൺലൈൻ കോഴ്സുകൾ വികസിപ്പിച്ചെടുത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്‍റർ (ഇ.എം.എം.ആർ.സി). മലയാള ഭാഷയുടെ വൈജ്ഞാനിക വിദ്യാഭ്യാസം ഭാഷയുടെ ഭാവിക്ക് വലിയൊരു സാധ്യത കൂടിയാണ് തുറന്നിടുന്നത്. ജനുവരി മുതൽ ആരംഭിക്കുന്ന സെമസ്റ്ററിൽ 'സ്വയം' പ്ലാറ്റ്ഫോമിലാണ് കോഴ്സുകൾ ലഭ്യമാകുക.
ഹരിത രസതന്ത്രം, മധ്യകാല കേരള ചരിത്രം, ജിയോ ഇൻഫർമാറ്റിക്സ്, ടൂറിസം, സുസ്ഥിര വികസനം എന്നീ വൈജ്ഞാനികമേഖലകളിലാണ് കോഴ്സുകൾ നിർമിക്കപ്പെട്ടിട്ടുള്ളത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ള പുതിയ ബിരുദ ഓണേഴ്‌സ് ഡിഗ്രിയിലെ സിലബസിലെ കോഴ്‌സുകളെ ആസ്പദമാക്കിയാണ് കോഴ്സുകൾ വികസിപ്പിച്ചിട്ടുള്ളത്. ഡോ. ബ്രിജേഷ്. വി.കെ, ഡോ. ജ്യോതി പി.ആർ, ഡോ.മനോജ് കുമാർ പി.എസ്, ഡോ. സനൂപ്. പി.വി, ഡോ. അനുജിത്ത് എസ് എന്നീ
ഈ മേഖലയിലെ വിദഗ്ധരായ അധ്യാപകരാണ് ഓണ്‍ലൈന്‍ കോഴ്‌സ് നിര്‍മിച്ചിട്ടുള്ളത്. മലയാള ഭാഷക്ക് വലിയ മുതൽക്കൂട്ടായിരിക്കും ഈ മലയാള ഭാഷയിലെ ഓൺലൈൻ കോഴ്സുകൾ. ഈ പുതു വൈജ്ഞാനിക മേഖലയിൽ പാഠപുസ്തകങ്ങൾ വളരെ വിരളമായാണ് ഉള്ളത്. മലയാളം ഓൺലൈൻ കോഴ്സിൽ വിഡിയോ അവതരണത്തോടൊപ്പം അതിന്‍റെ പാഠഭാഗവും ലഭ്യമായിരിക്കും.
വിദ്യാര്‍ഥികള്‍ക്കു 'സ്വയം' കോഴ്‌സുകളില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പഠിക്കാവുന്നതാണ്. കോഴ്സിലേക്കുള്ള പ്രവേശനം ഡിസംബർ മുതൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.