കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള; മാധ്യമം എജുക​ഫേ വിദ്യാഭ്യാസ മഹാമേളക്ക് ചൊവ്വാഴ്ച തുടക്കം

മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേള മാധ്യമം എജുകഫേ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പെരിന്തൽമണ്ണയിൽ നടക്കും. മികച്ച കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ മുമ്പിൽ ഏ​റെ പുതുമകളോടെയാണ് ഇത്തവണ എജുകഫേ എത്തുക. മാധ്യമം എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ -എജുകഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ ഒരുക്കുന്ന വേദിയിൽ ഏ​പ്രിൽ 16, 17 തീയതികളിലാണ് എജുകഫേ.

ഉന്നത പഠനം ആഗ്രഹിക്കുന്ന ഏത് വിദ്യാർഥിക്കുമുള്ള കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എജുകഫേയിലുണ്ടാകും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേകം സെഷനുകളും ഉണ്ടാകും.

മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും സാഫി ഐ.എ.എസ് അക്കാദമി അസി. ഡയറക്ടറുമായ ഖ്യാതി കോസ്റ്റ, മജീഷ്യനും അവതാരകനും സ്പീക്കറുമായ രാജ് കലേഷ്, മോട്ടിവേഷനൽ സ്പീക്കർമാരായ സഹ്‍ല പർവീൺ, യാസിർ ഖുതുബ്, ഷാഹിദ് ചോലയിൽ, ​മൈൻഡ് ഹാക്കർ മഹ്റൂഫ് സി.എം, വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രാഫർ വി.എം. സാദിഖലി, യുനീക് വേൾഡ് റോബോട്ടിക്സ് സി.ഇ.ഒ ആൻഡ് ഫൗണ്ടർ ബൻസൺ തോമസ് ജോർജ്, ഡോ. ഗംഗി റെഡ്ഡി സല്ല, അബ്സലൂട്ട് മൈൻഡ് ടീം അംഗങ്ങളായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അമീന സിതാര, കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമാരായ റുഖിയ ഷംല, നജിയ പി, സിജി ചീഫ് കരിയർ കൗൺസിലർ റംല സി.കെ, റമീസ് പാറാൽ, റെയ്സ് ഏയ്ഗൺ ഡയറക്ടർ രാജേഷ് എൻ.എം തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.

ഇന്റർനാഷനൽ ലെവൽ മോട്ടേിവേഷനൽ സ്പീക്കേഴ്സിന്റെ സെഷനുകളും വൺ ടു വൺ ഇന്ററാക്ഷൻ സൗകര്യവും സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷനൽ സെഷനുകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ദേശീയ, അന്തർദേശീയതലങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും കരിയർ വിദഗ്ധരും മേളയുടെ ഭാഗമാവും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് തുടങ്ങി സാ​ങ്കേതിക രംഗത്തെ ഏറ്റവും നൂതന വിഷയങ്ങളുടെ നിരവധി വർക് ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുകളും അരങ്ങേറും. 10, 11, 12, ബിരുദ വിദ്യാർഥികളെയും ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫേ. ഏ​പ്രിൽ 19, 20 തീയതികളിൽ കണ്ണൂരും 22, 23 തീയതികളിൽ കോഴിക്കോടും മേയ് 7, 8 തീയതികളിൽ കൊച്ചിയിലും 18, 19 തീയതികളിൽ കൊല്ലത്തും എജുകഫേ അരങ്ങേറും. സ്റ്റാൾ, സ്​പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴി എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.

പ്രതിഭകൾ ഒരുമിക്കും ടോപ്പേഴ്സ് ടോക്കും സക്സസ് ചാറ്റും

സ്വപ്നംകണ്ട കരിയർ തന്നെ തെരഞ്ഞെടുത്ത് അതിൽ വിജയം കൈവരിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘സക്സസ് ചാറ്റ്’, പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ടോപ്പേഴ്സ് ടോക്ക്’ എന്നിവ എജുകഫേയുടെ പുതിയ സീസണിന്റെ ഭാഗമാവും. ചൊവ്വാഴ്ച നടക്കുന്ന ടോപ്പേഴ്സ് ടോക്കിൽ പ്രതിസന്ധികളിൽ തളരാതെ വിജയം നേടിയ ഫറൂഖ് കോളജ് വിദ്യാർഥിയും ടി.വി ഷോ താരവുമായ ഫാത്തിമ ഹവ്വ, കമ്യൂണിറ്റി കോളജ് ഇനീഷ്യേറ്റീവ് പ്രോഗ്രാം സ്കോളർഷിപ്പ് നേടിയ എം.ഇ.എസ് മമ്പാട് കോളജ് വിദ്യാർഥി വിദ്യ, ഡ്രോപ് റോബോൾ താരങ്ങളായ പി. മിൻഹ, ഗോപിക മേനോൻ, എം.ഇ.എസ് മമ്പാട് കോളജ് വിദ്യാർഥിയും പെരിയോനെ ഫെയിമുമായ മീര, യങ് റിസർച്ചറും കുട്ടി പ്രതിഭയും കോട്ടക്കൽ പീസ്‌ പബ്ലിക്‌ സ്കൂൾ വിദ്യർത്ഥിയുമായ റിസ മുഹമ്മദ്, കോഴിക്കോട് മെഡിക്കൽ കോളജ് ആദ്യ വർഷ എം.ബി.ബി.എസ് വിദ്യാർഥി ഫാദി ബിൻ കരീം തുടങ്ങിയവർ പ​ങ്കെടുക്കും.

ഏപ്രിൽ 17ന് നടക്കുന്ന സക്സസ് ചാറ്റിൽ യുവ ശാസ്ത്രജ്ഞൻ ഡോ. നബീൽ പിലാപറമ്പിൽ, തമിഴ്നാട് വെല്ലൂർ വി.ഐ.ടി ഗവേഷക വിദ്യാർഥി ആയിഷ സമീന, പി.എച്ച്.ഡി ഹോൾഡർ വിനോദ്, ഡോ. രാജേഷ് ഉഷ എന്നിവർ സക്സസ് ചാറ്റിൽ സംസാരിക്കും. 

Tags:    
News Summary - madhyamam educafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.