തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റ്​ അ​തി​ഥി​ക​ൾ​ക്കു​മൊ​പ്പം

വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിച്ച് കെ.പി.എ. മജീദ് എം.എല്‍.എ

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാർഥികള്‍ക്കായി വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിച്ച് കെ.പി.എ. മജീദ് എം.എല്‍.എ. കെ.ജി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിവിധ തലങ്ങളിലെ വിദ്യാർഥികള്‍ക്കുള്ള അഞ്ചു വര്‍ഷത്തെ പദ്ധതികളാണ് പി.എസ്.എം.ഒ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ പ്രഖ്യാപിച്ചത്. സമഗ്ര വിദ്യാഭ്യാസ പാക്കേജിന് 'ഉയരെ'എന്നാണ് നാമകരണം ചെയ്തത്.

വിവിധ മത്സര പരീക്ഷകള്‍, സ്കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാനസൗകര്യ വികസനം, വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലനങ്ങള്‍, സ്കോളര്‍ഷിപ് പരീക്ഷ പരിശീലനം, മത്സരപരീക്ഷ പരിശീലനം, സെന്‍ട്രല്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ട്രെയിനിങ്, കരിയര്‍ ഗൈഡന്‍സ്, തീരദേശ പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി 'വിദ്യാതീരം'തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതിനായി മണ്ഡലത്തില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് മുഖ്യാതിഥിയായ ചടങ്ങില്‍ മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 847 വിദ്യാർഥികള്‍ പങ്കെടുത്തു. വിദ്യാർഥികളെയും സ്കൂളുകളെയും ആദരിച്ചു.

മുന്‍ എം.എല്‍.എ അഡ്വ. പി.എം.എ. സലാം, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ.പി. മുഹമ്മദ് കുട്ടി, എ. ഉസ്മാന്‍, ജലീല്‍ മണമ്മല്‍, ലിബാസ് മൊയ്തീന്‍, പി.കെ. റൈഹാനത്ത്, എം.കെ. ബാവ, പി.എസ്.എച്ച്. തങ്ങള്‍, കെ. കുഞ്ഞിമരക്കാര്‍, സി.എച്ച്. മഹ്മൂദ് ഹാജി, ഹനീഫ പുതുപ്പറമ്പ്, സി.കെ.എ. റസാഖ്, എ.കെ. മുസ്തഫ, സി. ചെറിയാപ്പു ഹാജി, പി.എസ്.എം.ഒ കോളജ് പ്രിന്‍സിപ്പൽ കെ. അബ്ദുല്‍ അസീസ്, കൃഷ്ണന്‍ കോട്ടുമല, കെ. രാംദാസ് മാസ്റ്റര്‍, മോഹന്‍ വെന്നിയൂര്‍, അഹമ്മദ് സാജു, മുഹമ്മദ് യാസീന്‍, ഷരീഫ് വടക്കയില്‍, യു.എ. റസാഖ്, ഫവാസ് പനയത്തില്‍, സലാഹുദ്ദീന്‍ തെന്നല, അര്‍ഷദ് ചെട്ടിപ്പടി, ജാസിം പറമ്പില്‍, ശ്രീരാഗ് മോഹന്‍, സി.പി. മുസ്തഫ എന്നിവർ സംസാരിച്ചു.

Tags:    
News Summary - KPA Majeed MLA announced education package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.