പി.എസ്​.സിയിൽ ഇനി ഡിജിലോക്കർ സർട്ടിഫിക്കറ്റ്​ പരിശോധനയും

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള ഡിജിലോക്കർ സംവിധാനം വഴി വിവിധ സ്​ഥാപനങ്ങൾ ഔദ്യോഗികമായി ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക്​ പ്രൊ​ൈഫൽ വഴി അപ്​ലോഡ്​ ചെയ്യാൻ സംവിധാനമൊരുക്കി പി.എസ്​.സി. നവംബർ 11ന്​ രാവിലെ 11ന്​ പി.എസ്​.സി ആസ്​ഥാനത്ത്​ നടക്കുന്ന ചടങ്ങ്​ ചെയർമാൻ അഡ്വ. എം.കെ സക്കീർ ഉദ്​ഘാടനം നിർവഹിക്കും.

ഡിജിലോക്കർ സർട്ടിഫിക്കറ്റ് പരിശോധന ഏർപ്പെടുത്തുന്ന ആദ്യ പി.എസ്.സി.യാണ് കേരള പബ്ലിക് സർവീസ് കമിഷൻ. സുപ്രധാന രേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതിനും ആധാർ നമ്പർ ഉപയോഗിച്ച്​ ഇവ ഓൺലൈനായി ഉപയോഗിക്കുന്നതിനും സൗകര്യം ഒരുക്കുന്ന സംവിധാനമാണ്​ ഡിജിലോക്കർ. 

Tags:    
News Summary - Kerala PSC Digilocker Varification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.