കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി 'ജ്യോതി' പദ്ധതി

തിരുവനന്തപുരം: കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി 'ജ്യോതി' പദ്ധതിയുമായി കേരള സർക്കാർ. 'ജ്യോതി' എന്ന പദ്ധതിയിലൂടെ കുടിയേറ്റ തൊഴിലാളികളുടെ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികളെ അംഗനവാടികളിൽ ചേർക്കുന്നതിനും ആറ് വയസും അതിൽ കൂടുതലുമുള്ളവരെ പൊതുവിദ്യാലയങ്ങളിലും സംയോജിപ്പിക്കുന്നതുമാണ് പദ്ധതി.

കേരളത്തിന്റെ തൊഴിൽ ശക്തിയുടെ അവിഭാജ്യ ഘടകമാണ് കുടിയേറ്റ തൊഴിലാളികൾ. പ്രധാന മേഖലകളിലായി 35 ലക്ഷത്തിലധികം പേർ പ്രവർത്തിക്കുന്നു. 'പലരും കുടുംബത്തോടൊപ്പം സംസ്ഥാനത്ത് താമസിക്കുന്നതിനാൽ സാർവത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസത്തിന്റെ കേരളത്തിന്റെ പാരമ്പര്യം അവരുടെ കുട്ടികൾക്കും വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണ്. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉൾപ്പെടുത്തൽ വളർത്തുന്നതിലും ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി. സമഗ്ര വികസനത്തിനായുള്ള കേരള സർക്കാറിന്റെ പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി ഓഫിസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മെയ് 7 ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാറിന്റെ നാലാം വാർഷിക പരിപാടിയിൽ കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത വിശദമായ വിദ്യാഭ്യാസ പരിപാടി അനാച്ഛാദനം ചെയ്യുമെന്നും പിണറായി പറഞ്ഞു.

Tags:    
News Summary - Kerala launches Jyothi scheme to bring migrant children into schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.