കര്‍ണാടക സി.ഇ.ടി സ്​പെഷ്യൽ കാറ്റഗറി; രേഖാ പരിശോധന മെയ് അഞ്ചു മുതല്‍

ബംഗളൂരു: കര്‍ണാടക സി.ഇ.ടി സ്​പെഷ്യൽ കാറ്റഗറി ഡോക്യുമെന്‍റ് പരിശോധന മെയ് അഞ്ചുമുതല്‍ കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റി(കെ.ഇ.എ) ഓഫീസില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്പോര്‍ട്സ്, എന്‍‌.സി‌.സി, ഡിഫന്‍സ് എന്നിവയുടെയും സി.ഇ.ടി അപേക്ഷയിലെ ക്ലോസ് ‘ബി’ മുതൽ ‘ഇസഡ്’ വരെ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെയും രേഖകകളാണ് പരിശോധിക്കുക.ഇത്തവണ 10,000 ഉദ്യോഗാർഥി കൾ പ്രത്യേക വിഭാഗത്തില്‍ അപേക്ഷിച്ചിട്ടുണ്ട്.

വെരിഫിക്കേഷന്‍ നടപടികള്‍ക്കായി ഉദ്യോഗാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള തീയതിയും സമയവും മുന്‍ കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കും. ലിങ്ക് വെബ്സൈറ്റില്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് കെ.ഇ.എ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. പ്രസന്ന പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ അവര്‍ ബുക്ക് ചെയ്ത സമയത്ത് റിപോര്‍ട്ട് ചെയ്യുകയും ഒറിജിനൽ രേഖകള്‍ കൈവശം വെക്കുകയും ചെയ്യണം. പ്രതിദിനം 1,000 ഉദ്യോഗാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതുവരെ 16,000 ഉദ്യോഗാര്‍ഥികള്‍ സി.ഇ.ടി അപേക്ഷ എഡിറ്റ് ചെയ്തു. വെരിഫിക്കേഷന് ശേഷം അപേക്ഷയില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും വെരിഫിക്കേഷന്‍ നടത്താം.അപേക്ഷയിലെ തിരുത്തലുകള്‍ മെയ് രണ്ട് വരെ സ്വീകരിക്കും.

Tags:    
News Summary - Karnataka CET Special Category; Document verification from May 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.