ജെ.ഇ.ഇ മെയിൻ; കേരളത്തിൽ ഒന്നാമനായി കോഴിക്കോട് സ്വദേശി

ജെ.ഇ.ഇ മെയിൻ 2025 സെഷൻ 2 പരീക്ഷയിൽ കേരളത്തിൽ ഒന്നാമനായി അക്ഷയ് ബിജു. കോഴിക്കോട് സ്വദേശിയാണ് അക്ഷയ് ബിജു. 99.9960501 ആണ് ഈ മിടുക്കന്റെ സ്കോർ. കേരളത്തിൽ ആർക്കും മുഴുവൻ മാർക്ക് ലഭിച്ചിട്ടില്ല. അഖിലേന്ത്യ തലത്തിൽ 98ാമനാണ് അക്ഷയ്.

ജെ.ഇ.ഇ മെയിൻ 2025 പരീക്ഷയിൽ 24 വിദ്യാർഥികളാണ് ഇത്തവണ 100 ശതമാനം മാർക്ക് നേടിയത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ബംഗാൾ, ഉത്തർ പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡൽഹി, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് മുഴുവൻ മാർക്ക് നേടിയത്. അതിൽ രണ്ടുപേർ പെൺകുട്ടികളാണ്. 

 

Tags:    
News Summary - JEE Main; Kozhikode native tops Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.