ഐ.എസ്.സി, സി.ഐ.എസ്.സി.ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: മെ​റി​റ്റ്​ പ​ട്ടി​ക ഒ​ഴി​വാ​ക്കി ​െഎ.​സി.​എ​സ്.​ഇ, ​െഎ.​എ​സ്.​സി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ​െഎ.​സി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ  99.33 ശ​ത​മാ​ന​വും ​െഎ.​എ​സ്.​സി 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ 96.83 ശ​ത​മാ​ന​വു​മാ​ണ്​ വി​ജ​യം. 

കോ​വി​ഡ്​ വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മെ​റി​റ്റ്​ പ​ട്ടി​ക ഒ​ഴി​വാ​ക്കി​യ​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 2341 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യെ​ഴു​തി​യ 207902 പേ​രി​ൽ 206525 പേ​ർ ജ​യി​ച്ചു. 1125 കേ​ന്ദ്ര​ങ്ങ​ളി​ൽ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യെ​ഴു​തി​യ 88409 പേ​രി​ൽ 85611 പേ​ർ ജ​യി​ച്ചു.

10ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ 1377 പേ​രും 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ 2798 പേ​രു​മാ​ണ്​ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടാ​തെ പോ​യ​ത്. കേ​ര​ള​ത്തി​ൽ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ 99.96 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. 162 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 8014 പേ​രി​ൽ 8011 പേ​രും വി​ജ​യി​ച്ചു. 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ 99.48 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. 66 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 2705 പേ​രി​ൽ 2691 പേ​രും വി​ജ​യി​ച്ചു. 

പ​രീ​ക്ഷ അ​നി​ശ്ചി​ത​മാ​യി നീ​ണ്ട​തോ​ടെ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ്​ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​കാ​ത്ത വി​ഷ​യ​ങ്ങ​ൾ​ക്ക്​ ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക്​ പ​രി​ഗ​ണി​ച്ച്​ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്​ തീ​രു​മാ​ന​മാ​യ​ത്. ഉ​ത്ത​ര​ക്ക​ട​ലാ​സ്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​​ലൈ 16 വ​രെ www.cisce.org ലൂ​െ​ട നേ​രി​േ​ട്ടാ സ്​​കൂ​ൾ വ​ഴി​യോ അ​പേ​ക്ഷി​ക്കാം. 

www.cisce.org, www.results.cisce.org. എന്നീ സൈറ്റുകൾ വഴി ഫലം അറിയാം. എസ്.എം.എസ് വഴി ഫലം ലഭ്യമാവാൻ വിദ്യാർഥികൾ അവരുടെ യു.ഐ.ഡി 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. മണിക്കൂറുകൾക്കകം ഡിജി ലോക്കർ ആപ്പിലൂടെ വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും. 

Tags:    
News Summary - isc results published- education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.