തിരുവനന്തപുരം: കണ്ണൂർ സർവകലാശാല മുൻ വൈസ്ചാൻസലർ ഡോ:ഗോപിനാഥ് രവീന്ദ്രൻ സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ദിവസം ജോഗ്രഫി അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് റാങ്ക് നൽകിയ ഉദ്യോഗാർഥിയെ വി.സി യുടെ ഉത്തരവില്ലാതെ രജിസ്ട്രാർ ജോലിയിൽ പ്രവേശിപ്പിച്ചതായി ആക്ഷേപം.
വി.സി അറിയാതെ അസി. പ്രഫസറായി ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയ കണ്ണൂർ രജിസ്ട്രാക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അനധികൃതമായി അസി. പ്രഫസറായി ജോലിയിൽ പ്രവേശിച്ചയാളെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും കണ്ണൂർ വി.സി ക്കും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി
ജോഗ്രഫി വകുപ്പിലെ ജനറൽ മെരിറ്റിലെ അധ്യാപക നിയമനം ഹൈക്കോടതി തടഞ്ഞിരിക്കുമ്പോഴാണ് അതേ ഇന്റർവ്യൂവിൽ സംവരണ തസ്തികയിൽ റാങ്ക് ചെയ്ത പി. ബാലകൃഷ്ണന് ജോലിയിൽ പ്രവേശിക്കാൻ രജിസ്ട്രാർ അനുമതി നൽകിയത്. പി.എച്ച്.ഡി നേടിയ ആറുപേരെ ഒഴിവാക്കിയാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ താൽക്കാലിക അധ്യാപകനായ ബാലകൃഷ്ണന് മുൻ വൈസ്ചാൻസലർ റാങ്ക് നൽകിയത്.
മുൻ വി.സി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നുള്ള വിഷയവിദഗ്ധരെ ഓൺലൈനായി പങ്കെടുപ്പിച്ചായിരുന്നു ഇൻറർവ്യൂ നടത്തിയത്. വിവരാവകാശ നിയമപ്രകാരം നിയമന ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് സർവകലാശാലയുടെ നിയമന ഉത്തരവില്ലാതെയാണ് ഇദ്ദേഹത്തെ സർവകലാശാലയിൽ ജോലിയിൽ പ്രവേശിപ്പിച്ചതെന്ന് അറിയിച്ചത്. രജിസ്ട്രാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്നും തെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.