ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ്) ജൂലൈയില്‍ ആരംഭിക്കുന്ന, കോഴ്‌സുകളില്‍ പ്രവേശനത്തിനായി വടക്കാഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍, കാലയളവ്, യോഗ്യത യഥാക്രമം ചുവടെ:

1 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍) - ഡിഗ്രി.

2 ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റര്‍) - എസ്.എസ്.എല്‍.സി പാസ്സ്.

3 ഡിപ്ലോമ ഇന്‍ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ) (1 സെമസ്റ്റര്‍) - പ്ലസ് ടു.

4 സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1 സെമസ്റ്റര്‍)- എസ്.എസ്.എല്‍.സി.

5 ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍)- പ്ലസ് ടു.

6 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ.) (2 സെമസ്റ്റര്‍) -ഡിഗ്രി.

7 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) (1 സെമസ്റ്റര്‍) എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്സ്,സി/ എം.എസ്സ്,സി/ ബി.സിഎ.

8 അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍) -ഇലക്ട്രോണിക്‌സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ.

9 ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്സ്.എം) (1 സെമസ്റ്റര്‍)-ഡിഗ്രി/ത്രിവത്സര ഡിപ്ലോമ.

10 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) (1സെമസ്റ്റര്‍) എം.ടെക്/ബി.ടെക്/എം.എസ്സ്.സി.

11 സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.സി.എന്‍.എ) (1 സെമസ്റ്റര്‍) - സി.ഒ ആന്റ് പി.എ പാസ്സ്/കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ വിഷയത്തില്‍ ബി.ടെക്/ത്രിവത്സര ഡിപ്ലോമ പാസ്സായവര്‍/കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍.

ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി, എസ്.ടി, മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോറം രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂലൈ 15 വൈകുന്നേരം 4 മണിക്കു മുമ്പായി വടക്കാഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സമര്‍പ്പിക്കണം. ഫോണ്‍: 91 4922 255061, 203333.

Tags:    
News Summary - ihrd college admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.