പവര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍  സിസ്റ്റത്തില്‍ പി.ജി ഡിപ്ളോമ  

കേന്ദ്രസര്‍ക്കാറിന് കീഴില്‍ ബംഗളൂരുവിലെ നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മാര്‍ച്ച് ആറിന് ആരംഭിക്കുന്ന 26 ആഴ്ചത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സ് ഇന്‍ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റംസ് പ്രവേശനത്തിന് ഫെബ്രുവരി 20വരെ അപേക്ഷകള്‍ സ്വീകരിക്കും. ആകെ 60 സീറ്റുകളാണുള്ളത്. ഇതില്‍ 25 ശതമാനം സ്പോണ്‍സേഡ് കാറ്റഗറിക്കായി സംവരണം ചെയ്തിട്ടുണ്ട്. 
വൈദ്യുതി വ്യവസായ മേഖലക്കാവശ്യമായ സാങ്കേതികവിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് കോഴ്സിന്‍െറ മുഖ്യലക്ഷ്യം. 60 ശതമാനം തിയറിക്കും 40 ശതമാനം പ്രാക്ടിക്കലിനും ഊന്നല്‍ നല്‍കിക്കൊണ്ടാണ് പാഠ്യപദ്ധതി ക്രമീകരിച്ചിട്ടുള്ളത്്. 
കോഴ്സ്ഫീസ് 1,40,000 രൂപയും സര്‍വിസ് ടാക്സുമാണ്. എന്നാല്‍, സ്പോണ്‍സേഡ് കാറ്റഗറിയില്‍ പ്രവേശനം ലഭിക്കുന്നവര്‍ 1,90,000 രൂപയും സര്‍വിസ് ടാക്സും നല്‍കേണ്ടിവരും. 
ഇലക്ട്രിക്കല്‍ അല്ളെങ്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അല്ളെങ്കില്‍ പവര്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ/ബി.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 
പ്രായപരിധിയില്ല. യോഗ്യതാപരീക്ഷക്ക് ലഭിച്ച ഉയര്‍ന്നമാര്‍ക്ക്/സി.ജി.പി.എ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. മെറിറ്റ് ലിസ്റ്റ് www.psti.kar.nic.in എന്ന വെബ്സൈറ്റില്‍ ഫെബ്രുവരി 22ന് പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ കൗണ്‍സലിങ് ഫെബ്രുവരി 26ന് നടക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും  വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപയാണ്. പി.എസ്.ടി.ഐ, ബംഗളൂരു എന്ന പേരിലെടുത്ത ക്രോസ്ചെയ്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം ഫീസ് ഉള്ളടക്കം ചെയ്യാം.
 പൂര്‍ണമായ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം 2017 ഫെബ്രുവരി 20ന് മുമ്പായി കിട്ടത്തക്കവണ്ണം ദ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, പവര്‍ സിസ്റ്റം ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, യാരബ് നഗര്‍ ബസ്സ്റ്റോപ്, ബാണശങ്കരി II സ്റ്റേജ്, ബംഗളൂരു-560070 എന്ന വിലാസത്തില്‍ അയക്കണം. 
അഡ്മിഷന്‍ ലഭിക്കുന്നവര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി 15,000 രൂപ നല്‍കണം. ഈ തുക കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ തിരികെ ലഭിക്കും. 
കോഴ്സ് സിലബസില്‍ പവര്‍ ജനറേഷന്‍, പവര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ എന്‍ജിനീയറിങ്, ഇ.എച്ച്.വി സബ് സ്റ്റേഷന്‍ പ്ളാനിങ് ആന്‍ഡ് എന്‍ജിനീയറിങ്, പവര്‍ സിസ്റ്റം സ്റ്റഡീസ്, ഹൈ വോള്‍ട്ടേജ് ടെസ്റ്റിങ് ഓഫ് പവര്‍ സിസ്റ്റം എക്യുപ്മെന്‍റ്, പവര്‍ സിസ്റ്റം പ്രൊട്ടക്ഷന്‍, ഓപറേഷന്‍ ആന്‍ഡ് മെയിന്‍റനന്‍സ് ഓഫ് സബ്സ്റ്റേഷന്‍ എക്യുപ്മെന്‍റ്സ്, എച്ച്.വി.ഡി.സി ട്രാന്‍സ്മിഷന്‍ സിസ്റ്റംസ്, ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം എന്‍ജിനീയറിങ്, കമ്യൂണിക്കേഷന്‍ ഇന്‍ പവര്‍ സിസ്റ്റംസ്, പവര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍സ്, ഇലക്ട്രിക്കല്‍ സേഫ്റ്റി ആന്‍ഡ് സ്റ്റാറ്റ്യൂട്ടറി റെഗുലേഷന്‍സ് മുതലായവ ഉള്‍പ്പെടും. വിവരങ്ങള്‍ www.npti.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.