മ​ദ്രാ​സ് െഎ.​െ​എ.​ടിയിൽ എം.​ടെ​ക്​

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (െഎ.െഎ.ടി) എം.ടെക് പ്രവേശത്തിന് അപേക്ഷ ക്ഷണിക്കാൻ സമയമായി. െഎ.െഎ.ടി മദ്രാസിൽ നാലു സെമസ്റ്ററുകളായുള്ള റഗുലർ എം.ടെക് കോഴ്സിൽ എയ്റോ സ്പേസ് എൻജിനീയറിങ്, കമ്പ്യൂേട്ടഷനൽ ആൻഡ് എക്സ്പെരിമെൻറൽ മെക്കാനിക്സ്, ബയോമെഡിക്കൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഡസ്ട്രിയൽ മാത്തമാറ്റിക്സ് ആൻഡ് സയൻറിഫിക് കമ്പ്യൂട്ടിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, ഒാഷ്യൻ എൻജിനീയറിങ്, സോളിഡ് സ്റ്റേറ്റ് ടെക്നോളജി, കറ്റാലിസിസ് ടെക്നോളജി, ക്ലിനിക്കൽ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ് ഡിസിപ്ലിനുകളിലാണ് പഠനാവസരം. ആകെ 502 സീറ്റുകൾ ലഭ്യമാണ്. ഇതിൽ 439 സീറ്റുകളും ഹാഫ് ടൈം ടീച്ചിങ് അസിസ്റ്റൻറ്ഷിപ്പോടുകൂടിയതാണ്. എം.ടെക് കോഴ്സിൽ ലഭ്യമായ സ്പെഷലൈസേഷനുകൾ വെബ്സൈറ്റിലുണ്ട്. ഹാഫ് ടൈം ടീച്ചിങ് അസിസ്റ്റൻറ്ഷിപ്പായി പ്രതിമാസം 12,400 രൂപ ധനസഹായം ലഭിക്കും. 24 മാസത്തോളം ധനസഹായം ലഭ്യമാകും.
എം.ടെക് കോഴ്സിനുള്ള അപേക്ഷഫീസ് 400 രൂപയാണ്. എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികൾ നേരിടുന്നവർ, വനിതകൾ എന്നിവർ 200 രൂപ അടച്ചാൽ മതി. അപേക്ഷാർഥികളെ ഗേറ്റ് യോഗ്യത നേടിയവർ, െഎ.െഎ.ടി ബിരുദധാരികൾ, സ്പോൺസേഡ് എന്നിങ്ങനെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. യോഗ്യത: 2015, 2016, 2017 വർഷങ്ങളിൽ ഗേറ്റ് യോഗ്യത നേടിയ അക്കാദമിക മികവുള്ള ബി.ടെക്/ബി.ഇ ബിരുദക്കാർക്കും െഎ.െഎ.ടി എൻജിനീയറിങ്/ടെക്നോളജി ബിരുദധാരികൾക്കും അപേക്ഷിക്കാം.
സി.ജി.പി.എ എട്ടിൽ (എസ്.സി, എസ്.ടിക്കാർക്ക് 7.5 മതി) കുറയാതെ നേടി െഎ.െഎ.ടി എൻജിനീയറിങ്. ബിരുദമെടുത്തവരെ ഗേറ്റ് യോഗ്യത നോക്കാതെ തന്നെ അഡ്മിഷന് പരിഗണിക്കും. ഗവേഷണ^വികസനവുമായി ബന്ധപ്പെട്ട് സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്നവർക്കും ഗേറ്റ് യോഗ്യത നിർബന്ധമല്ല. എന്നാൽ മൊത്തത്തിൽ 60 ശതമാനം മാർക്കിൽ കുറയാത്ത (ഫസ്റ്റ് ക്ലാസ്) ബി.ഇ/ബി.ടെക് ബിരുദമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷ ഒാൺലൈനായി http://mtechadm.iitm.ac.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. അപേക്ഷാഫീസും ഒാൺലൈനായി സ്വീകരിക്കും. 2017 ഏപ്രിൽ 15വരെ അപേക്ഷകൾ സ്വീകരിക്കും. സ്പോൺസേഡ് വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷാഫീസ് 500 രൂപയാണ്. എസ്.സി/എസ്.ടി/ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് 250 രൂപ മതി. സ്പോൺസേഡ് വിഭാഗക്കാർക്കുള്ള അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ www.iitm.ac.in ൽ എം.ടെക് അഡ്മിഷൻ 2017^സ്പോൺസേഡ് എന്ന ലിങ്കിൽ ലഭ്യമാണ്. തെരഞ്ഞെടുപ്പിനായുള്ള ടെസ്റ്റ്/ഇൻറർവ്യൂ ഏപ്രിൽ 29ന് രാവിലെ 8.30ന് നടക്കും. അഡ്മിഷൻ ഒാഫർ ലെറ്റർ ലഭിക്കുന്നവർ ജൂലൈ 24ന് അഡ്മിഷൻ നേടണം. ക്ലാസുകൾ ജൂലൈ 31ന് ആരംഭിക്കും. െഎ.െഎ.ടി ഖരഗ്പുർ ഇക്കൊല്ലം നടത്തുന്ന ജോയൻറ് എം.ടെക്/എം.സി.പി^പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ഒാൺലൈനായി മാർച്ച് 29 മുതൽ ഏപ്രിൽ 21 വരെ സ്വീകരിക്കും. 60 ശതമാനം മാർക്കിൽ (സി.ജി.പി.എ 6.5) കുറയാതെ എൻജിനീയറിങ്/ടെക്നോളജി/ആർകിടെക്ചർ ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികൾ നേരിടുന്ന വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് (സി.ജി.പി.എ 6.0) മതിയാകും. എം.ടെക്/എം.സി.പി കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് അസിസ്റ്റൻറ്ഷിപായി 12,400 രൂപയും പിഎച്ച്.ഡിക്കാർക്ക് അസിസ്റ്റൻറ്ഷിപായി 16,400 രൂപയും പ്രതിമാസം ലഭിക്കും.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.