ഭാഷ പഠിക്കാന്‍ ഇഫ്ളുവില്‍ ചേരാം

വിദേശ ഭാഷാപഠനത്തിനും മറ്റും പ്രസിദ്ധിയാര്‍ജിച്ച ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്സിറ്റിയുടെ (ഇഫ്ളു) ഇക്കൊല്ലത്തെ വിവിധ അണ്ടര്‍ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഹൈദരാബാദ്, ലഖ്നോ, ഷില്ളോങ് കാമ്പസുകളിലാണ് കോഴ്സുകള്‍ നടത്തുന്നത്. അപേക്ഷ ഓണ്‍ലൈനായി www.eflumissesitty.ac.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. ഫെബ്രുവരി അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കും. അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍: ബിഎ-ഇംഗ്ളീഷ്, അറബിക്, ഫ്രഞ്ച്, ജാപ്പനീസ്, റഷ്യന്‍, സ്പാനിഷ് (ഹോണേഴ്സ് ഡിഗ്രി പ്രോഗ്രാമുകളാണ് ഇതെല്ലാം) ,ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍. പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍: എം.എ ഇംഗ്ളീഷ്, ജേണലിസം & മാസ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടേഷനല്‍ ലിംഗ്വിസ്റ്റിക്സ്, ഹിന്ദി, അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഫ്രഞ്ച് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ജര്‍മന്‍ ലാംഗ്വേജ് & ലിറ്ററേച്ചര്‍, റഷ്യന്‍ ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇംഗ്ളീഷ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്സ്, ലിറ്ററേച്ചേഴ്സ് ഇന്‍ ഇംഗ്ളീഷ് കംപേരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിങ്. ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമുകള്‍: പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇന്‍ ടീച്ചിങ് ഓഫ് ഇംഗ്ളീഷ്, ബി.എഡ് ഇംഗ്ളീഷ്, പി.ജി ഡിപ്ളോമ ഇന്‍ ടീച്ചിങ് ഓഫ് അറബിക്. പി.എച്ച്.ഡി പ്രോഗ്രാമുകള്‍:പി.എച്ച്.ഡി ഇന്‍-ലിംഗസ്റ്റിക്സ് & ഫൊണിറ്റിക്സ് (ഫുള്‍ടൈം & പാര്‍ട്ട്ടൈം), ഇംഗ്ളീഷ് ലാംഗ്വേജ് എഡ്യൂക്കേഷന്‍ (ഫുള്‍ടൈം & പാര്‍ട്ട് ടൈം), എജുക്കേഷന്‍, ഇംഗ്ളീഷ് ലിറ്ററേച്ചര്‍ (ഫുള്‍ടൈം & പാര്‍ട്ട് ടൈം), ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, ഹിന്ദി, കംപേരറ്റീവ് ലിറ്ററേച്ചര്‍, ഇന്‍ഡ്യന്‍ വേള്‍ഡ് ലിറ്ററേച്ചേഴ്സ്, ഏയ്സ്തെറ്റിക്സ് & ഫിലോസഫി, ഫിലം സ്റ്റഡീസ് & വിഷ്വല്‍ കള്‍ച്ചര്‍, കള്‍ച്ചറല്‍ സ്റ്റഡീസ്, അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഫ്രഞ്ച് ലാംഗ്വേജ് & ലിറ്ററേച്ചര്‍, റഷ്യന്‍ ലാംഗ്വേജ് & ലിറ്ററേച്ചര്‍. എല്ലാ പ്രോഗ്രാമുകളുടെയും പ്രവേശനയോഗ്യത, തെരഞ്ഞെടുപ്പ് രീതി, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ മുതലായ വിശദവിവരങ്ങള്‍ www.efluuniversity.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫെബ്രുവരി 25, 26 തീയതികളിലായി ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ഡല്‍ഹി, അഹ്മദാബാദ്, ഷില്ളോങ്, ലഖ്നോ എന്നീ കേന്ദ്രങ്ങളില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് ഈ റഗുലര്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം. ജനറല്‍ നോളജ്, ലോജിക്കല്‍ റീസണിങ് ഇംഗ്ളീഷ് ലിറ്ററേച്ചര്‍, കോംപ്രഹെന്‍ഷന്‍ എന്നീ മേഖലകളില്‍ പ്രവീണ്യമുള്ള ചോദ്യങ്ങള്‍ എന്‍ട്രന്‍സ് പരീക്ഷയിലുണ്ടാകും. ഇഷ്ടവിഷയങ്ങളുടെ കോമ്പിനേഷന്‍ തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും ഇവിടെയുണ്ട്.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.