കണ്‍സ്യൂമര്‍ നിയമം വീട്ടിലിരുന്ന് പഠിക്കാം

കൊല്‍ക്കത്തയിലെ ദ വെസ്റ്റ് ബംഗാള്‍ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സ് (എന്‍.യു.ജെ.എസ്) വിദൂര വിദ്യാഭ്യാസ മാതൃകയില്‍ പുതുവര്‍ഷം ആരംഭിക്കുന്ന ഏകവര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സ് ഓണ്‍ കണ്‍സ്യൂമര്‍ ലോ പഠിക്കാന്‍ ബിരുദക്കാര്‍ക്ക് അവസരം. പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സുകളില്‍ മൂന്നുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ട്. രണ്ട് സെമസ്റ്ററുകളായാണ് കോഴ്സ് നടത്തുന്നത്. ഈ കോഴ്സില്‍ പ്രവേശനത്തിന് 2017 ജനുവരി 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. മൊത്തം കോഴ്സ് ഫീസ് 8000 രൂപയാണ്. അപേക്ഷാ ഫീസ് 1000 രൂപ. രജിസ്ട്രേഷന്‍ പരീക്ഷാ ഫീസ് ഇനങ്ങളില്‍ 7000 രൂപ കൂടി നല്‍കേണ്ടതുണ്ട്. ഫെബ്രുവരി 15ന് കോഴ്സ് തുടങ്ങും. ഓരോ സെമസ്റ്ററിലും 30 മണിക്കൂര്‍ വീതം സംശയനിവാരണത്തിനുള്ള കോണ്ടാക്ട് ക്ളാസുകളുണ്ടാകും. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടില്‍ ഊന്നല്‍നല്‍കുന്ന കോഴ്സില്‍ കണ്‍സ്യൂമര്‍ ഫ്രന്‍ഡ്ലി ലെജിസ്ലേഷന്‍സ് ആന്‍റി കോഓഡിനേറ്റിവ് ട്രേഡ് പ്രാക്ടീസസ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കണ്‍സ്യൂമര്‍ ജസ്റ്റിസ്, കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്സ് സെലക്ഷന്‍സ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. പ്രോജക്ടും സെമിനാര്‍ പ്രസന്‍േറഷനും കോഴ്സിലുള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്ടാക്ട് ക്ളാസുകള്‍ ഏപ്രില്‍, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തും. ഓരോ പേപ്പറിനും 100 മാര്‍ക്ക് വീതമുണ്ട്. പാസാകുന്നതിന് 40 ശതമാനം മാര്‍ക്ക് നേടണം. പാഠ്യ വിഷയങ്ങളടങ്ങിയ സ്റ്റഡി മെറ്റീരിയല്‍ കിറ്റ്, ഐഡന്‍റിറ്റി കാര്‍ഡ്, 1986ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് മുതലായവ കോഴ്സില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് വാഴ്സിറ്റി നല്‍കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണ്. അപേക്ഷാഫോറത്തിന്‍െറ മാതൃകയും കോഴ്സിന്‍െറ വിവരങ്ങളും വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ‘WBNUJS’ന് കൊല്‍ക്കത്തയില്‍ മാറ്റാവുന്ന 8000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 15നകം കിട്ടത്തക്കവണ്ണം ഇനി പറയുന്ന വിലാസത്തിലയക്കണം. ഡിമാന്‍ഡ് ഡ്രാഫ്റ്റിന് പിറകില്‍ അപേക്ഷാര്‍ഥിയുടെ പേരും കോണ്ടാക്ട് നമ്പറും എഴുതാന്‍ മറക്കരുത്. വിലാസം: Dr, Anirban Chakarabarthy, Course Co ordinator, Certificate Course on consumer Low, The WB National University of Judical Science, 12 LB Block Sector III, Salt Lake, Kolkata 700098, WestBengal, India, Website: www.nujs.edu . അപേക്ഷാഫോറം വെബ്സൈറ്റിലുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷ തയാറാക്കി അയക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള പ്രമുഖ നിയമ സര്‍വകലാശാലകളിലൊന്നാണിത്. ഉപഭോക്തൃ നിയമങ്ങള്‍ അറിവിന് മാത്രമല്ല, ഉപഭോക്തൃ കോടതികളില്‍ നിയമബിരുദധാരികള്‍ക്ക് പ്രാക്ടീസ് ചെയ്യുവാനും ഈ പഠനം ഏറെ സഹായകമാവും.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.