നാ​ഷ​ന​ൽ സ്​​കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ പ​ഠി​ക്കാം

സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 17ന് ആരംഭിക്കുന്ന ഡ്രമാറ്റിക് ആർട്സ് ഡിപ്ലോമ കോഴ്സിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഭിനയം, സംവിധാനം, ഡിസൈൻ തുടങ്ങിയവയിൽ പ്രഫഷനലുകളെ സൃഷ്ടിക്കുകയാണ് കോഴ്സിെൻറ ലക്ഷ്യം. 
18നും 30നുമിടയിൽ പ്രായമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരാണ് അപേക്ഷിക്കേണ്ടത്. തിയറ്റർ പ്രൊഡക്ഷനിൽ പ്രവർത്തിച്ച് പരിചയം വേണം. ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാൻ കഴിയണം. 
26 സീറ്റാണ് ഉള്ളത്. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം പ്രിലിമിനറി പരീക്ഷയാണ്. പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്നവർ വർക്ഷോപ്പിൽ പങ്കെടുക്കണം. 
മേയ് ഒന്നിന് ഗുവാഹതി, മൂന്ന്, നാല് കൊൽക്കത്ത, ആറ്-ഭുവനേശ്വർ, എട്ട്- ചെന്നൈ, 10-ബംഗളൂരു, 12-ഭോപ്പാൽ, 14,15,16-മുംബൈ, 18-ലഖ്നോ, 20-ചണ്ഡിഗഢ്, 21 മുതൽ 24 വരെ-ഡൽഹി എന്നിങ്ങനെയാണ് പ്രിലിമിനറി പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷക്കുള്ള സ്റ്റഡി മെറ്റീരിയൽ പ്രൊസ്പെക്ടസിനൊപ്പം ലഭിക്കും. 
ജൂൺ 10 മുതൽ 14 വരെയാണ് വർക്ക്ഷോപ്പ്. വിദഗ്ധ കമ്മിറ്റി അപേക്ഷകരുടെ അഭിരുചിയും കഴിവും പരിശോധിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് മാസം 8000 രൂപ സ്കോളർഷിപ് ലഭിക്കും. 
50 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസ് അടച്ചശേഷം www.onlineadmission.nsd.gov.in/admission, nsd.gov.in/delhi എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. ഓഫ്ലൈനായി അപേക്ഷിക്കുന്നവർ 150 രൂപ ഡിമാൻറ് ഡ്രാഫ്റ്റ് എടുത്ത് ‘The Director, National School of Drama, New Delhi’ എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 24.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.