അന്തര്‍ദേശീയ ഡിജിറ്റല്‍ ടെക്നോളജീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൈബര്‍ സെക്യൂരിറ്റി, ബിസിനസ് അനലിറ്റിക്സ് പഠനം

തിരുപ്പതിയിലെ ഇന്ത്യയുടെ പ്രഥമ ഡിജിറ്റല്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (IIDT) 2017 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത സൈബര്‍ സെക്യൂരിറ്റി, ബിസിനസ് അനലിറ്റിക്സ് പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം.
2017 ജനുവരി എട്ടിന് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 11 മാസം വീതം ദൈര്‍ഘ്യമുള്ള റെസിഡന്‍ഷ്യല്‍ കോഴ്സുകളാണിത്. ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണിവ.
 എന്‍ട്രന്‍സില്‍ 60 മിനിറ്റ് ദൈര്‍ഘ്യമുള്ള ജനറല്‍ ആപ്റ്റിറ്റ്യൂഡ്, 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ടെക്നിക്കല്‍ ആപ്റ്റിറ്റ്യൂഡ് എന്നിവ പരിശോധിക്കപ്പെടുന്ന ചോദ്യങ്ങളുണ്ടാവും. ടെസ്റ്റില്‍ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം നടത്തി തെരഞ്ഞെടുക്കും.
 അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എം.ടെക്/ എം.ഇ/എം.ഫില്‍/ബി.ഇ/ബി.ടെക്/ബി.സി.എ/ബി.കോം (കമ്പ്യൂട്ടേഴ്സ്), ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി)/എം.സി.എ/എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി) യോഗ്യത നേടിയവര്‍ക്ക് സൈബര്‍ സെക്യൂരിറ്റി പി.ജി ഡിപ്ളോമ കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം.
 എന്നാല്‍, ബിസിനസ് അനലിറ്റിക്സ് പി.ജി ഡിപ്ളോമ കോഴ്സ് പ്രവേശനത്തിന് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്ന് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്/ബി.സി.എ/എം.സി.എ/ബി.എ/എം.എ (ഇക്കണോമിസ്ക്, ഇക്കണോമെട്രിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് മാത്തമാറ്റിക്സ്) അല്ളെങ്കില്‍ ബി.എസ്സി/എം.എസ്സി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസിറ്റ്ക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) അല്ളെങ്കില്‍ ബി.കോം/എം.കോം (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) അല്ളെങ്കില്‍ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഏതെങ്കിലും ബിരുദം കരസ്ഥമാക്കിയവരാകണം അപേക്ഷിക്കേണ്ടത്.
 അപേക്ഷാഫീസ് 1000 രൂപയാണ്. മുന്‍ഗണന ക്രമത്തില്‍ കോഴ്സിന് അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
 കോഴ്സ് ഫീസ് നാലേമുക്കാല്‍ ലക്ഷം രൂപയാണ്. താമസസൗകര്യം ഉള്‍പ്പെടെയുള്ള ഫീസാണിത്. ഈ പഠനത്തിന് ആന്ധ്ര ബാങ്കില്‍നിന്ന് വിദ്യാഭ്യാസ വായ്പ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ www.iidt.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.

 

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.