തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്പോർട്സ് ക്വോട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളിൽ സ്പോർട്സ് മികവ് രജിസ്ട്രേഷനായി ജില്ല സ്പോർട്സ് കൗൺസിലിൽനിന്ന് കാർഡ് നേടാൻ കഴിയാത്തവർക്കായി ഒരവസരം കൂടി. കാർഡ് ലഭിക്കാത്തവർക്ക് ജൂൺ 18 മുതൽ 20 വരെ അതത് ജില്ല സ്പോർട്സ് കൗൺസിലുകളിൽ ബന്ധപ്പെട്ട് നേടാം.
സ്കോർ കാർഡ് നേടിയശേഷം മുഖ്യഘട്ടത്തിൽ സ്പോർട്സ് ക്വോട്ട പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകൾ ജൂൺ 19ന് രാവിലെ 10ന് www.hscap.kerala.gov.inൽ പ്രസിദ്ധീകരിക്കും.
ജൂൺ 21 ന് വൈകീട്ട് 4 വരെ അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കാനുള്ള സൗകര്യം കാൻഡിഡേറ്റ് ലോഗിനിലെ Renewal Application ലിങ്കിലൂടെ ലഭ്യമാകും.
പുതുതായി അപേക്ഷ സമർപ്പിക്കേണ്ടവർ Create Candidate Login-Sports എന്ന ലിങ്കിലൂടെ രൂപീകരിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.