കാൺപൂർ: ഐ.ഐ.ടി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ ഗേറ്റിന്റെ ഫലം (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് -2023) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപുർ പ്രസിദ്ധീകരിച്ചു.
gate.iitk.ac.in വെബ്സൈറ്റിൽ ഫലമറിയാം. വ്യക്തികളുടെ സ്കോർ കാർഡ് പരിശോധിക്കാൻ 21 വരെ കാത്തിരിക്കേണ്ടിവരും. ഉത്തരസൂചിക നേരത്തേ പുറത്തുവിട്ടിട്ടുണ്ട്.
ഫെബ്രുവരി 4, 5, 11, 12 തീയതികളിലായിരുന്നു പരീക്ഷ. പ്രമുഖ പൊതുമേഖല സ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്കോർ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.