Posted On
date_range Updated On
date_range ഒന്നാം വർഷ ഹയർ സെക്കൻഡറി / വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് പ്രഖ്യാപിച്ചത്.
www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
ഉത്തരക്കടലാസുകളുടെ പുനർമൂല്ല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം മാർച്ചിലെ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് ജൂൺ നാലിനുള്ളിൽ സമർപ്പിക്കണം.
പേപ്പർ ഒന്നിന് പുനർ മൂല്ല്യനിർണ്ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനക്ക് 100രൂപയുമാണ് ഫീസ്. അപേക്ഷാ ഫോറങ്ങൾ സ്കൂളുകളിലും ഹയർസെസക്കൻഡറി പോർട്ടലിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.