എൻജിനീയറിങ്, ആർകിടെക്റ്റ് മൂന്നാംഘട്ട അലോട്ട്മെന്‍റ്

തിരുവനന്തപുരം: എൻജിനീയറിങ്, ആർകിടെക്ചർ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്‍റ് നടപടികൾ ആരംഭിച്ചു. പുതുതായി ഉൾപ്പെടുത്തിയ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്കും കോഴ്സുകളിലേക്കും ആർകിടെക്ചർ കോളജുകളിലേക്കും ഈ ഘട്ടത്തിൽ അലോട്ട്മെന്‍റ് നടത്തും.

ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്, കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 11 വൈകീട്ട് നാലുവരെ ലഭ്യമാകും. ഹെൽപ് ലൈൻ: 0471 2525300

Tags:    
News Summary - Engineering and Architect 3rd Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.