തൃശൂർ: പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ കുട്ടികൾക്ക് സർക്കാരിന്റെ സമ്മാനമായി ജില്ലയിൽ എട്ട് സ്കൂളുകൾക്ക് പുത്തൻ കെട്ടിടങ്ങൾ. നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് പണി പൂർത്തീകരിച്ച ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിൻ, ജെയ്സൺ പാറേക്കാടൻ, എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എം.കെ. മുരളി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ആർ. രാജലക്ഷ്മി, ഹൈസ്കൂൾ പ്രധാന അധ്യാപിക ടി.കെ. ലത, ഇരിങ്ങാലക്കുട ബി.പി.സി.കെ.ആർ. സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.
തിരുവില്വാമല ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കെട്ടിട ഉദ്ഘാടന ചടങ്ങിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ ക്ഷേമ ബോർഡ് ചെയർമാൻ യു.ആർ. പ്രദീപ് ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു.
കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ബോയ്സ്, ഗേള്‍സ് സ്കൂളുകളിൽ എ.സി. മൊയ്തീന് എം.എല്‍.എ ശിലാഫലക അനാച്ഛാദനം നടത്തി. നഗരസഭ ചെയര്പേഴ്സൻ സീത രവീന്ദ്രന് മുഖ്യാതിഥിയായി. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. അഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കെട്ടിട ഉദ്ഘാടന ചടങ്ങിൽ മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയായി. അന്നമനട സമിതി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ശിലാഫലകം അനാച്ഛാദനം വി.ആര്. സുനില്‍കുമാർ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ് മുഖ്യാഥിതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.