മനുഷ്യമനസ്സുകളിൽ ഭയത്തിെൻറ പെരുമ്പറ മുഴക്കി, പ്രേതങ്ങളും പിശാചുക്കളും കുടിയി രുത്തിയ നിഗൂഢതകളെയെല്ലാം മായ്ച്ചില്ലാതാക്കാൻ അവിശ്വസനീയ കാഴ്ചകളുമായി പ്രമുഖ മെൻറലിസ്റ്റ് നിപിൻ നിരവത്ത് വരുന്നു. ക്രെപ്റ്റിക് എന്ന പേരിലുള്ള ഇൗ മാസ് എൻറർടെയിൻമെൻറ് ഷോ ഹൊറർ സിനിമകളെ വെല്ലുന്ന അവിശ്വസനീയതയും സസ്പെൻസ് ത്രില്ലറുകൾ പകരുന്ന ആവശേവും രസകരമായ തമാശകളും കോർത്തിണക്കി ഗൗരവതരമായ കഥാതന്തുവിൽ മുന്നേറി, അന്വേഷണാത്മകതയിലൂടെ വികസിക്കുന്ന ഒന്നേകാൽ മണിക്കൂർ നീളുന്ന ആർട്ട് ഫോമാണ്.
145 വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടവരുടെയും അവരെ സീരിയൽ കില്ലിങ്ങിലൂടെ ഇല്ലാതാക്കിയ കൊലയാളിയുടെയും ആത്മാവിനെ സാങ്കൽപികമായി ആവാഹിച്ചുകൊണ്ടുവന്ന് ശരീരഭാഷ, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (എൻ.എൽ.പി), സൈക്കോളജി, പ്രകടന വൈഭവം, നിർദേശങ്ങൾ, ഹിപ്നോസിസ്, മാജിക് എന്നിവയുടെ മിശ്രണത്തോടെ രസകരമായ ഒരു മെൻറലിസ്റ്റിക് ഷോയിലൂടെ കാലങ്ങളായി കുടിയിരുത്തിയ വിശ്വാസങ്ങളെല്ലാം മിഥ്യയാണെന്ന് ശാസ്ത്രീയവശങ്ങളിലൂടെ തെളിയിക്കുന്നു. സദസ്സ് മുഴുവൻ ഒരേസമയം കാഴ്ചക്കാരും ഷോയിലെ പങ്കാളികളുമായി മാറുന്ന ക്രെപ്റ്റിക് പ്രേക്ഷകർക്ക് കണ്ണുതള്ളാതെ കണ്ടിരിക്കാനാവില്ല.
അസാധാരണ കാഴ്ചകൾക്കും സംവേദനങ്ങൾക്കും വേദിയാകുന്ന ഷോ ക്ലൈമാക്സിലെത്തുമ്പോൾ കാഴ്ചക്കാർ കൈയടിച്ചുപോകുന്ന പ്രകടനമാണ് മെൻറലിസം ഒരു ആർട്ട്ഫോമിലൂടെ നിപിൻ പുറത്തെടുക്കാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.