ഡൽഹി സർവകലാശാല പ്രവേശനം; ജൂൺ 20 മുതൽ ജൂലൈ നാലുവരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഡൽഹി സർവകലാശാലക്ക്​ കീഴിൽ വിവിധ കോഴ്​സുകളിലേക്കുള്ള പ്രവേശന നടപടികൾ ജൂൺ 20 മുതൽ ആരംഭിക്കും. ജൂലൈ നാലുവരെ വിവിധ കോഴ്​സുകളിലേക്ക്​ അപേക്ഷ സമർപ്പിക്കാം.  ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സർവകലാശാലകളിൽ ഒന്നാണ് ഡൽഹി സർവകലാശാല.

ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്​ഡി കോഴ്​സുകളിലേക്കാണ്​ പ്രവേശനം. പ്ലസ്​ടു മാർക്ക്​ അടിസ്​ഥാനമാക്കിയാകും ബിരുദ പ്രവേശനം. സർവകലാശാല ഉന്നത അക്കാദമിക്​ കമ്മിറ്റിയുടെ യോഗത്തിലാണ്​ പ്രവേശന നടപടികൾ ആരംഭിക്കാൻ തീരുമാനമായത്​. കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ കോഴ്​സുകളിലേക്കുള്ള പ്രവേശന നടപടികളിൽ താമസം നേരിട്ടിരുന്നു. 

ഡൽഹി സർവകലാശാലക്ക്​ കീഴിലെ വിവിധ കോളജുകളിലേക്കാകും പ്രവേശനം. സ​െൻറ്​ സ്​റ്റീഫൻസ് കോളജ്, ലേഡി ശ്രീറാം, ഹിന്ദു കോളജ്​, ശ്രീറാം കോളജ് ഓഫ് കോമേഴ്സ്, ഹൻസ് രാജ്, രാംജാസ് കോളജ്, കിരോരിമൽ കോളജ്, സാക്കിർ ഹുസ്സൈൻ കോളജ്‌, വെങ്കിടേശ്വര കോളജ്, ഗാഗി തുടങ്ങിയ പ്രധാനപ്പെട്ട കോളജുകൾ ഡൽഹി സർവകലാശാലയുടെ കീഴിലാണ്. കൂടുതൽ വിവരങ്ങൾ du.ac.in, nta.ac.in എന്നീ വെബ്​സൈറ്റുകളിൽ ലഭ്യമാകും. 

Tags:    
News Summary - DU admission 2020 Process to Start from June 20 -Education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.